TopTop
Begin typing your search above and press return to search.

അനുഷ്‌കയോട് അതു പറയുമ്പോള്‍ എന്റെ കണ്ണുനിറഞ്ഞൊഴുകുകയായിരുന്നു; കോഹ്‌ലിയുടെ വെളിപ്പെടുത്തല്‍

അനുഷ്‌കയോട് അതു പറയുമ്പോള്‍ എന്റെ കണ്ണുനിറഞ്ഞൊഴുകുകയായിരുന്നു; കോഹ്‌ലിയുടെ വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെങ്കിലും മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനോ ചര്‍ച്ച ചെയ്യാനോ പാകത്തിലുള്ള കാര്യങ്ങളൊന്നും ഇരുവരും തങ്ങളുടെ ബന്ധത്തെ കുറിച്ച് പറഞ്ഞിട്ടില്ല. ഇടയ്ക്ക് അനുഷ്‌കയുമൊത്തുള്ള ചില ചിത്രങ്ങള്‍ കോഹ്‌ലി പുറത്തുവിടാറുള്ളതില്‍ കവിഞ്ഞ് തങ്ങളുടെ ബന്ധം തികച്ചും സ്വകാര്യമാക്കി വയ്ക്കാനാണ് ഇരുവരും ശ്രമിക്കുന്നത്.

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി തങ്ങള്‍ക്കിടയിലെ ഒരു പ്രത്യേക സന്ദര്‍ഭത്തെ കുറിച്ച് കോഹ്‌ലി ഇതാദ്യമായി മനസ് തുറന്നിരിക്കുകയാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തിലാണ് കോഹ്‌ലി ആ അനുഭവം പറഞ്ഞത്. ആദ്യമായി ടെസ്റ്റ് ക്യാപ്റ്റനായ വാര്‍ത്ത അനുഷ്‌കയുമായി പങ്കുവച്ചതിന്റെ അനുഭവമാണ് കോഹ്‌ലി പറഞ്ഞത്. ഓസട്രേലിയന്‍ പര്യടനത്തില്‍ ആദ്യ ടെസ്റ്റിനു ടീമിനെ നയിക്കാന്‍ നിയോഗിക്കപ്പെടുമ്പോള്‍ മെല്‍ബണില്‍ എന്നോടൊപ്പം അനുഷ്‌കയുമുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ചു പങ്കിട്ടതില്‍ ഏറെ പ്രത്യേകതയുള്ള നിമിഷങ്ങളായിരുന്നു അത്. സ്ഥിരം ടെസ്റ്റ് ക്യാപ്റ്റനായി എന്നെ തെരഞ്ഞെടുത്തശേഷം നടന്ന മൊഹാലി ടെസ്റ്റിന്റെ സമയത്തും അനുഷ്‌ക എന്നെ കാണാന്‍ വന്നിരുന്നു. ഞാന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനാകുമെന്ന വിവരം നേരത്തെ തന്നെ ബിസിസിഐ എന്നോടു പറഞ്ഞിരുന്നു. ആ കാര്യം അനുഷ്‌കയോട് പറയാനായി ഫോണ്‍ ചെയ്യുമ്പോള്‍ എന്റെയുള്ളില്‍ കഴിഞ്ഞകാലങ്ങളായിരുന്നു. അക്കാഡമിയില്‍ നിന്നു തുടങ്ങി മൊഹാലി വരെ എത്തി നില്‍ക്കുന്ന എന്റെ ക്രിക്കറ്റ് ജീവിതം. ഞാന്‍ വികാരാധീതനായിരുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കാരണം ഇങ്ങനെയൊരു ദിവസം ഉണ്ടാകുമെന്നു ഞാനൊരിക്കലും കരുതിയിരുന്നില്ല. ഇതില്‍പ്പരം എന്ത് നല്ല കാര്യമാണ് എനിക്ക് അനുഷ്‌കയോട് പങ്കുവയ്ക്കാനുള്ളത്. ഞങ്ങള്‍ക്കിടയിലെ ഞാനെന്നും ഓര്‍ത്തിരിക്കുന്ന നിമിഷങ്ങളാണത്; കോഹ്‌ലി അഭിമുഖത്തില്‍ പറയുന്നു.

Next Story

Related Stories