UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആക്രമിക്കാന്‍ ആരു വരുന്നുവോ അവരോടു കണക്കു തീര്‍ക്കണം; കോടിയേരി ബാലകൃഷ്ണന്‍

അഴിമുഖം പ്രതിനിധി

‘ആക്രമിക്കാന്‍ ആരു വരുന്നുവോ അവരോടു കണക്കു തീര്‍ക്കണം.’ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റേതാണ് ഈ ആഹ്വാനം. ബി ജെ പി –സി പി എം സംഘര്‍ഷങ്ങള്‍ക്കൊണ്ട് കലുഷിതമായ പയ്യന്നൂരില്‍ സംഘടിപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടായ്മയിലാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്.   

‘വീടുകള്‍ക്കും കടകള്‍ക്കും നേരെ അക്രമം പാടില്ല. എന്നാല്‍ നമ്മളെ ആക്രമിക്കാന്‍ ആരു വരുന്നുവോ അവരോടു കണക്കു തീര്‍ക്കണം. വന്നാല്‍ വന്നതു പോലെ തിരിച്ചുവിടില്ല എന്നു ഗ്രാമങ്ങള്‍ തീരുമാനിക്കണം. അക്രമം കണ്ടു സ്തംഭിച്ചു നിന്നിട്ടു കാര്യമില്ല. പ്രതിരോധിക്കണം. വയലില്‍ പണി തന്നാല്‍ വരമ്പത്തു കൂലി കിട്ടും. അതുകൊണ്ടു സിപിഐഎമ്മിനോട് കളിക്കണ്ട. പൊലീസ് ആര്‍എസ്എസ് കൊലപാതകികളോടൊപ്പമാണ്. ആക്രമണങ്ങള്‍ നേരിടാന്‍ പാര്‍ട്ടിയിലെ യുവജനങ്ങള്‍ക്ക് കായിക പരിശീലനം നല്‍കണം’, കോടിയേരി പറഞ്ഞു.

ജൂലൈ 11 നു രാത്രിയാണ് പയ്യന്നൂരിൽ സിപിഐ(എം) പ്രവർത്തകനായ സിവി ധനരാജും ബിജെപി പ്രവർത്തകനായ സികെ രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍