TopTop
Begin typing your search above and press return to search.

മെസിയെ ഇറക്കിയിട്ടും സ്വന്തം തട്ടകത്തില്‍ വിജയം നേടാനായില്ല; റയലിനോട് സമനില വഴങ്ങി ബാഴ്‌സലോണ

മെസിയെ ഇറക്കിയിട്ടും സ്വന്തം തട്ടകത്തില്‍ വിജയം നേടാനായില്ല; റയലിനോട് സമനില വഴങ്ങി ബാഴ്‌സലോണ

കോപ ഡെല്‍ റേ സെമി ഫൈനലില്‍ ഇന്നലെ റയല്‍മാഡ്രിനെ നേരിട്ട ബാഴ്‌സയില്‍ തുടക്കത്തില്‍ മെസി ഉണ്ടായിരുന്നില്ല. പരിക്ക് കാരണം മെസ്സിയെ ബെഞ്ചില്‍ ഇരുത്തി കൊണ്ടാണ് ബാഴ്‌സലോണ തുടങ്ങിയത്. മത്സരത്തില്‍ റയല്‍ മാഡ്രിഡിന്റെ വേഗതയ്ക്ക് മുന്നില്‍ ബാഴ്‌സലോണ പതറുകയും ചെയ്തു.

ഒടുവില്‍ ബാഴ്‌സലോണയുടെ തട്ടകത്തില്‍ നടന്ന മത്സരം 1-1 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. റയല്‍ മാഡ്രിഡിന് മത്സര ഫലം കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ്. ഇതോടെ തങ്ങളുടെ സ്വന്തം തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദ സെമിയില്‍ ബാഴ്‌സലോണയെ പരാജയപ്പെടുത്താമെന്ന ആത്മവിശ്വാസം റയലിന് ഇന്നത്തെ ഫലം നല്‍കും

മത്സരത്തിന്റെ ആറാം മിനുട്ടില്‍ തന്നെ ലീഡ് നേടാന്‍ റയലിനായി. ബെന്‍സീമയുടെ മികച്ച അസിസ്റ്റില്‍ നിന്ന് ലുകാസ് വാസ്‌കസാണ് ബാഴ്‌സ ആരാധകരെ നിശബ്ദതയിലാക്കിയ ഗോള്‍ നേടിയത്. പിന്നീട് ബാഴ്‌സലോണ ശക്തമായി തിരിച്ചു വന്നു. രണ്ടാം പകുതിയില്‍ 57ആം മിനുട്ടില്‍ മാല്‍കോം ആണ് ബാഴ്‌സലോണയ്ക്ക് ആയി സമനില ഗോള്‍ നേടിയത്. റയലിന്റെ ഒരു ഗോള്‍ ലൈന്‍ ക്ലിയറന്‍സും കഴിഞ്ഞായിരുന്നു മാല്‍കോം ഇടം കാലന്‍ സ്‌ട്രൈക്കിലൂടെ ഗോളടിച്ചത്. 63ആം മിനുട്ടില്‍ തന്നെ മെസ്സി ഇറക്കി എങ്കിലും വിജയം നേടാന്‍ നേടാന്‍ ബാഴ്‌സലോണക്ക് സാധിച്ചില്ല.

Next Story

Related Stories