TopTop
Begin typing your search above and press return to search.

കിവീസിനെതിരായ പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ബിന്നിയും ശാര്‍ദൂലും പുറത്ത്

കിവീസിനെതിരായ പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ബിന്നിയും ശാര്‍ദൂലും പുറത്ത്

അഴിമുഖം പ്രതിനിധി

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി, ഫാസ്റ്റ് ബൗളര്‍ ശാര്‍ദൂല്‍ താക്കൂര്‍ എന്നിവരെ ടീമില്‍ നിന്നും ഒഴിവാക്കി.സന്ദീപ് പാട്ടീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗമാണ് വിരാട് കോഹ്‌ലി നായകനായ ടീമിനെ തെരഞ്ഞെടുത്തത് . മൂന്നു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളുമാണ് ഇന്ത്യ കിവീസിനെതിരെ കളിക്കുക.

ഈ മാസം 22 ന് കാണ്‍പൂരിലാണ് ആദ്യടെസ്റ്റ്. രണ്ടാമത്തെ ടെസ്റ്റ് കൊല്‍ക്കത്തയിലും (സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ നാല് വരെ) മൂന്നാം ടെസ്റ്റ് ഇന്‍ഡോറിലും (ഒക്ടോബര്‍ 8-12) നടക്കും. ധര്‍മ്മശാല, ന്യൂഡല്‍ഹി, ഛണ്ഡീഗഡ്, റാഞ്ചി, വിശാഖപട്ടണം എന്നിവിടങ്ങില്‍ യഥാക്രമം ഒക്ടോബര്‍ 16, 20, 23, 26, 29 തീയതികളിലാണ് അഞ്ച് ഏകദിന മത്സരങ്ങള്‍. ടെസ്റ്റിന് മുന്നോടിയായി സെപ്തംബര്‍ 16-18 തീയതികളില്‍ കിവീസ് ടീം മുംബൈയില്‍ പരിശീലന മത്സരം കളിക്കും.

ഇന്ത്യന്‍ ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി(നായകന്‍), കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യാ രഹാനെ, മുരല്‍വിജയ്, രോഹിത് ശര്‍മ്മ, രവിചന്ദര്‍ അശ്വിന്‍, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്‍, അമിത് മിശ്ര, ഉമേഷ് യാദവ്

Next Story

Related Stories