TopTop
Begin typing your search above and press return to search.

PREVIEW: ഇംഗ്ലണ്ടിന്റെ യുവ കരുത്തിന് മുന്നില്‍ പാനമയ്ക്ക് പിടിച്ചു നില്‍ക്കാനാകുമോ?

PREVIEW: ഇംഗ്ലണ്ടിന്റെ യുവ കരുത്തിന് മുന്നില്‍ പാനമയ്ക്ക് പിടിച്ചു നില്‍ക്കാനാകുമോ?

ഗ്രൂപ്പ് ജി-യിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ നിസ്നി നോവാഗ് റോഡ് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് പാനമയെ നേരിടും. ട്യുണീഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ത്രീ ലയണ്‍സ് അരങ്ങേറ്റം ഗംഭീരമാക്കിയപ്പോള്‍ കന്നി ലോകകപ്പിനിറങ്ങിയ പാനമ ബെല്‍ജിയത്തിന്റെ പോരട്ട വീര്യത്തിനു മുന്നില്‍ മുട്ട് മടക്കി. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആണ് ബെല്‍ജിയം പാനമയെ തകര്‍ത്തത്. ഇന്ത്യന്‍ സമയം 05.30-നു ആണ് മത്സരം.

അര നൂറ്റാണ്ടിനിപ്പുറം ലോകകപ്പ് കിരീട നേട്ടം ഫുട്ബാളിന്റെ ജന്മ നാട്ടുകാരായ ഇംഗ്ലണ്ടിന് സ്വപ്നം ആയി തുടരുകയാണ്. സാക്ഷാല്‍ അലന്‍ ഷിയറര്‍ മുതല്‍ ഡേവിഡ് ബെക്കാം വരെയുള്ളവര്‍ ബൂട്ട് കെട്ടിയിറങ്ങിയിട്ടും ക്വാര്‍ട്ടറിനപ്പുറം കടക്കാന്‍ ഇംഗ്ലീഷ് പടയ്ക്കു കഴിഞ്ഞിട്ടില്ല. ആ കളങ്കം മായ്ച്ചു കൊണ്ട് കിരീട നേട്ടം എന്ന ലക്ഷ്യവുമായാണ് ഹാരി കീനും കൂട്ടരും മോസ്‌കോയില്‍ വിമാനമിറങ്ങിയത്. ഹാരി കെയ്ന്‍ നയിക്കുന്ന ടീം യോഗ്യതാറൗണ്ടില്‍ പത്തില്‍ എട്ടില്‍ ജയിച്ചുകൊണ്ടാണ് യോഗ്യത പൂര്‍ത്തിയാക്കിയത്. ഗാരി കാഹില്‍, ആഷ്ലി യങ്, ഡെലെ അലി, ജെസി ലിന്‍ഗാര്‍ഡ്, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, റഹീം സ്റ്റെര്‍ലിങ്, ജാമി വാര്‍ഡി, ഡാനി ബെല്‍ബെക്ക് തുടങ്ങിയ വന്‍ താരനിരയാണ് ടീമിലുള്ളത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളാണ് ഗാരെത് സൗത്ത്ഗേറ്റിന്റെ ടീമിലെ എല്ലാവരും എന്നത് ശ്രദ്ധേയമായ കാര്യമാണ്.

നേരത്തെ 24-കാരനായ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ നേടിയ ഇരട്ട ഗോളിന്റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് ട്യുണീഷ്യയെ മറി കടന്നത്. പരിചയസമ്പത്ത് കുറഞ്ഞ യുവനിരയുമായാണ് കളത്തിലിറങ്ങിയത് എങ്കിലും കളിയുടെ സര്‍വ മേഖലകളിലും ഇംഗ്ലീഷുകാര്‍ ട്യുണീഷ്യക്കെതിരെ ആധിപത്യം പുലര്‍ത്തി. മത്സരത്തിലെ ആദ്യ ഗോള്‍ നേടി ഇംഗ്ലണ്ടിനെ ഹാരി മുന്നിലെത്തിച്ചെങ്കിലും ഫര്‍ജാന്‍ സാസിയിലൂടെ ട്യൂണീഷ്യ ഒപ്പമെത്തിയതോടെ മറ്റൊരു സമനില ആരാധകര്‍ മണത്തതാണ്. എന്നാല്‍ പ്രതീക്ഷ കൈവിടാതെ പൊരുതിയ ഹാരി ഒടുവില്‍ ഇഞ്ചുറി സമയത്തെ ഗോളിലൂടെ ഇംഗ്ലണ്ടിന് വിജയവും നിര്‍ണായകമായ മൂന്നു പോയന്റും സമ്മാനിക്കുകയായിരുന്നു.

ട്യൂണിഷ്യ- ഇംഗ്ലണ്ട് ഹൈലെറ്റ്‌സ്

ബെല്‍ജിയത്തിനു പുറകില്‍ രണ്ടാം സ്ഥാനത്തുള്ള ത്രീ ലയണ്‍സിനു ഇന്ന് പാനമയെ തോല്‍പ്പിച്ചാല്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറാം. താരതമ്യേന ദുര്‍ബലരായ പാനമയ്‌ക്കെതിരേ മറുപടിയില്ലാത്ത രണ്ടു ഗോളിന്റെ വിജയം ആണ് കളി വിദഗ്ദര്‍ പ്രവചിക്കുന്നത്. ട്യുണീഷ്യക്കെതിരെയുള്ള മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ നിന്ന് ജെസ്സി ലിംഗാര്‍ഡിനു പകരം മര്‍ക്കസ് രാഷ്ഫോഡിനെ ആദ്യ ഇലവനില്‍ കോച്ച് സൗത്തിഗെയിറ്റ് പരീക്ഷിക്കാനിടയുണ്ട്.

വലിയ പ്രതീക്ഷ ഭാരം ഇല്ലാതെ ഇറങ്ങിയ ടീമുകളില്‍ ഒന്നാണ് പാനമ. ബെല്‍ജിയത്തിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ഒന്നാം പകുതിയില്‍ ചുവന്ന ചെകുത്താന്മാരെ ഗോളടിക്കാന്‍ അനുവദിക്കാതെ പിടിച്ചു കെട്ടിയപ്പോള്‍ ഒരത്ഭുതം പ്രതീക്ഷിച്ചവരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ ഏറ്റു വാങ്ങി. ഈ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ ടീമുകളില്‍ ഒന്നാണ് ബെല്‍ജിയം എന്നത് കൊണ്ട് തോല്‍വി പാനമ കളിക്കാരെ ബാധിക്കാനിടയില്ല. ഇന്നലെ ട്യുണീഷ്യ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ലുക്കാക്കുവിന്റെ സംഘത്തിന് മുന്‍പില്‍ കീഴടങ്ങിയത്.ബെല്‍ജിയം- പാനമ ഹൈലെറ്റ്‌സ്‌

വന്‍ മരങ്ങള്‍ക്ക് അടിത്തെറ്റിയ ലോകകപ്പില്‍ തങ്ങള്‍ക്കു ഒരു അട്ടിമറിക്കുള്ള ബാല്യം ഉണ്ടെന്നു തെളിയിക്കുകയായിരുന്നു ബെല്‍ജിയത്തിനെതിരെയുള്ള ആദ്യ പകുതിയില്‍ പാനമ. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലും ഇതേ ആറ്റിറ്റിയൂട് പിന്തുടരാനായിരിക്കും കന്നിക്കാരുടെ ഗെയിം പ്ലാന്‍. നായകന്‍ റോമന്‍ ടോറസിന്റെ മോശം ഫോം പാനമ ക്യാംപിനു തല വേദനയാണ്. എങ്കിലും ആദ്യ മത്സരത്തില്‍ നിന്നും പടം ഉള്‍ക്കൊണ്ട് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനായിരിക്കും ഇന്നവര്‍ ശ്രമിക്കുക. ബെല്‍ജിയത്തിനെതിരെയുള്ള വന്‍ തോല്‍വിയോടെ അടുത്ത റൗണ്ട് പ്രതീക്ഷകള്‍ ഏറെ കുറെ പാനമയ്ക്കു അസ്തമിച്ചിട്ടുണ്ട്. ഇന്നും അടുത്ത ട്യുണീഷ്യക്കെതിരെയുള്ള മത്സരവും ജയിച്ചാല്‍ മാത്രമേ എന്തെങ്കിലും പ്രതീക്ഷക്കു വകുപ്പുള്ളൂ, അതിനാണെങ്കില്‍ സാധ്യതയും കുറവാണ്.

ഇംഗ്ലണ്ടും പാനമയും രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ഒരെണ്ണം ഇംഗ്ലണ്ട് വിജയിക്കുകയും, മറ്റൊരു മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു.

http://www.azhimukham.com/travel-watching-foot-ball-world-cup-malayali-youth-travelling-by-bicycle-from-to-russia-haritha-thampi/

http://www.azhimukham.com/mess-birthday-teastall-owner-bengal-celebration/

http://www.azhimukham.com/sports-russia2018-germany-beats-sweden/

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


Next Story

Related Stories