കായികം

റഷ്യന്‍ കാര്‍ണിവലില്‍ നിന്ന് വിട പറയുന്ന മെസിയും ക്രിസ്റ്റിയാനോയും/ ചിത്രങ്ങള്‍

ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റോണാള്‍ഡോയുമുള്ള ടീം ജയിച്ചുകൊണ്ടെയിരിക്കുമെന്ന് ആരാധകര്‍ക്ക് ഒരു തോന്നലാണ്

കാല്‍പന്ത് കളി ഒരിക്കലും ഒരു ‘വണ്‍മാന്‍ഷോ’ ഗെയിം അല്ല. പക്ഷെ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റോണാള്‍ഡോയുമുള്ള ടീം ജയിച്ചുകൊണ്ടെ ഇരിക്കുമെന്ന് ആരാധകര്‍ക്ക് ഒരു തോന്നലാണ്. പല തവണ ഈ താരങ്ങളുടെ ടീം തോറ്റിട്ടും ആ തോന്നലുകള്‍ ഉപേക്ഷിക്കുവാന്‍ ആ കളിപ്രേമികള്‍ക്ക് സാധിക്കാറുമില്ല. അതിനു കാരണം പലപ്പോഴും വണ്‍മാന്‍ഷോ കാട്ടി മെസിയും ക്രിസ്റ്റിയാനോയും അവരെ അമ്പരിപ്പിച്ചത് തന്നെയാണ്. റഷ്യന്‍ വേള്‍ഡ് കപ്പില്‍ നിന്ന് അര്‍ജന്റീനയും പോര്‍ച്ചുഗലും പുറത്തായതിന് കാരണം ടീമിന്റെ മോശം പ്രകടനങ്ങള്‍ തന്നെയാണ്. മെസിയും ക്രിസ്റ്റിയാനോയും വെറും മനുഷ്യരാണെന്നും എല്ലാ മാച്ചുകളിലും അവര്‍ക്ക് ടീമിനെ കൈപിടിച്ച് ഉയര്‍ത്താന്‍ സാധിക്കില്ലെന്നും ഒരിക്കല്‍ കൂടി തെളിഞ്ഞു. പക്ഷെ കളി പ്രേമികള്‍ അവരെ ഇപ്പോഴും തെളിപറഞ്ഞിട്ടില്ല. അടുത്ത തവണ (സാധ്യതയില്ല) ആ താരങ്ങള്‍ തങ്ങള്‍ക്കു വേണ്ടി ലോകകപ്പ് കിരീടം ചൂടുമെന്ന് വിശ്വസിക്കാനായിരിക്കും അവര്‍ക്ക് താല്‍പര്യം. പരാജയമേറ്റുവാങ്ങി മടങ്ങുന്ന മെസിയും ക്രിസ്റ്റിയാനോയും നോമ്പരപ്പെടുത്തുന്ന കാഴ്ചകളാണ്. റഷ്യന്‍ കാര്‍ണിവലില്‍ നിന്ന് വിട പറയുന്ന മെസിയുടെയും ക്രിസ്റ്റിയാനോയുടെയും ചിത്രങ്ങള്‍ കാണാം-

ANALYSIS: ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളിലെ അപ്രതീക്ഷിത വീഴ്ചകളും ഉയര്‍ച്ചകളും

ഈ ലോകകപ്പ് മിസ് ചെയ്യുന്നത് കൊളീനയെ

മിശിഹയ്ക്കുമടങ്ങാം; ആവേശപ്പോരാട്ടത്തില്‍ ഫ്രാന്‍സിന് ജയം

കവാനി കവര്‍ന്നു റൊണാള്‍ഡോയുടെ സ്വപ്നം

‘ഇനി മുതല്‍ ഞാന്‍ ഒരു അര്‍ജന്റീന ആരാധകന്‍ മാത്രം’; മഷരാനോ ബൂട്ടഴിച്ചു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍