TopTop
Begin typing your search above and press return to search.

ഗൗരവ് മുഖി കുടുങ്ങിയേക്കും; പ്രായത്തട്ടിപ്പ് അന്വേഷണം നടത്തുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍

ഗൗരവ് മുഖി കുടുങ്ങിയേക്കും; പ്രായത്തട്ടിപ്പ് അന്വേഷണം നടത്തുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്രായ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. ജംഷഡ്പൂര്‍ എഫ്‌സി താരമായ ഗൗരവ് മുഖിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ബെംഗളൂരു എഫ്സി-ജംഷഡ്പൂര്‍ മത്സരത്തില്‍ ഗോളടിച്ച് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ ഗൗരവ് മുഖിയെ ഐ.എസ്.എല്‍ മത്സരങ്ങളില്‍ അരങ്ങേറുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരന്‍ എന്ന വിശേഷണത്തോടെയാണ്‌ കമേന്റര്‍മാരടക്കം വിശേഷിപ്പിച്ചത്. താരത്തിന്റെ പ്രായം സംബന്ധിച്ച് സംശയം ഉണ്ടായ സാഹചര്യത്തില്‍ വിഷയത്തില്‍ കളിക്കാരുടെ സ്റ്റാറ്റസ് കമ്മിറ്റി ഇക്കാര്യം അന്വേഷിക്കുമെന്നും ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് അറിയിച്ചു.

ബംഗളൂരു എഫ്.സിക്കെതിരെ ഗോള്‍ നേടിയ ഗൗരവ് മുഖിന് 16 വയസെ ഉള്ളുവെന്നും ഐഎസ്എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ എന്നുമായിരുന്നു വിശേഷണം. അതേസമയം, താരത്തിന് 16 വയസല്ല എന്നും 19 ആയിട്ടുണ്ടെന്നും രേഖകളടക്കം സമര്‍പ്പിച്ചതോടെയാണ് വിഷയം വലിയ ചര്‍ച്ചയാകുന്നത്.

2015ല്‍ നടന്ന ദേശീയ അണ്ടര്‍ 15 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഝാര്‍ഖണ്ഡിന്റെ താരമായിരുന്നു ഗൗരവ്. അന്ന് ജാര്‍ഖണ്ഡിന്റെ കിരീട നേട്ടത്തില്‍ പ്രധാന പങ്കും താരത്തിന് ഉണ്ടായിരുന്നുവെന്നാണ് ചിലര്‍ വാദിക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരായ ഝാര്‍ഖണ്ടില്‍ നിന്നും പ്രായ തട്ടിപ്പ് നടത്തിയതിനാല്‍ എഐഎഫ്എഫ് കിരീടം തിരിച്ച് വാങ്ങിയിരുന്നു. പ്രായത്തട്ടിപ്പ് നടത്തിയെന്ന് ഝാര്‍ഖണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ കുറ്റസമ്മതം നടത്തിയ താരങ്ങളുടെ കൂട്ടത്തില്‍ ഗൗരവിന്റെ പേരുമുണ്ടായിരുന്നുവെന്നാണ് ആരോപണം. ഗൗരവിന് 2015ല്‍ തന്നെ 15 വയസ്സില്‍ കൂടുതല്‍ പ്രായമുണ്ടെന്ന് ഇവര്‍ വാദിക്കുന്നത്. അതേസമയം, 2015ല്‍ തന്നെ 16 വയസ്സ് എങ്കിലും ഉണ്ടെന്ന് തെളിഞ്ഞ ഗൗരവ് മുഖി എങ്ങനെയാണ് 2018ലും 16ാം വയസ്സില്‍ തന്നെ നില്‍ക്കുന്നത് എന്നതാണ് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചത്.


Next Story

Related Stories