TopTop
Begin typing your search above and press return to search.

രണ്ടാം അന്താരാഷ്ട്ര ബൈക്ക് റാലിക്ക് തയാറെടുക്കുകയാണ് ഇന്ത്യയുടെ ഈ വേഗവനിത

രണ്ടാം അന്താരാഷ്ട്ര ബൈക്ക് റാലിക്ക് തയാറെടുക്കുകയാണ് ഇന്ത്യയുടെ ഈ വേഗവനിത

കഴിഞ്ഞ വര്‍ഷം സപെയിനില്‍ വേള്‍ഡ് ബൈക്ക് റാലിയില്‍ പരുക്കില്‍ നിന്ന് ഐശ്വര്യ പിസെ പൂര്‍ണമായി ഭേദപ്പെട്ടു കഴിഞ്ഞു. തന്റെ രണ്ടാം അന്താരാഷ്ട്ര ബൈക്ക് റാലി മത്സരത്തിന് തയാറെടുക്കുകയാണ് ഇന്ത്യയുടെ അഭിമാനം താരം. ബൈക്ക് റൈസേഴ്‌സിന്റെ സ്വപ്നമായ ഫിം ബാജാസ് വേള്‍ഡ് ബൈക്ക് റാലിയില്‍ ബംഗ്ലൂരു സ്വദേശിയായ ഐശ്വര്യയും ഉണ്ട്. ചൊവ്വാഴ്ച ദുബൈയിലാണ് മത്സരത്തിന് തുടക്കമാകുന്നത്. ടിവിഎസ് റാലി ഫാക്ടറി ടീമിന്റെ ദാക്കര്‍ റേസ് ബൈക്കായ ആര്‍.ടി.ആര്‍ 450 യിലാണ് ഐശ്വര്യ പറക്കുക.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ബൈക്ക് റേസറായി പേരെടുത്തുകഴിഞ്ഞ വ്യക്തിയാണ് ഐശ്വര്യ. ദുബായില്‍ ആരംഭിക്കുന്ന മത്സരത്തിനായി ടിവിഎസ് റേസിംഗ്,മൗണ്ട്യന്‍ ഡ്യൂ, സ്‌കോട്ട് മോട്ടോര്‍ സ്‌പോര്‍ട്‌സ് ഇന്ത്യ, ബിഗ് റോക്ക് ഡര്‍ട്ട് പാര്‍ക്ക്, എന്നിവരാണ് ഐശ്വര്യയുടെ സ്‌േപാണ്‍സര്‍മാര്‍, വനിതകളുടെ ജൂനിയര്‍ കാറ്റഗറിയിലാണ് ഐശ്യര്യ മത്സരിക്കുന്നത്. 25 ഓളം രാജ്യങ്ങളില്‍ നിന്നായി 100 ഓളം ബൈക്ക് റൈഡേഴ്‌സാണ്

മത്സരത്തില്‍ പങ്കെടുക്കുന്നത്.

'ഇത് തന്റെ ഗംഭീര തുടക്കമായി കരുതുന്നു. മത്സരത്തിനായി ആഴ്ചകളോളം കഠിന പരിശീലനത്തിനായിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് അന്തരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ അഭിമാനിക്കുന്നതായും ഐശ്വര്യ പറഞ്ഞു. ബംഗ്ലുരുവില്‍ സി.എസ് സന്തോഷിന്റെ നേതൃത്വത്തിലാണ് ഐശ്വര്യ പരിശീലിക്കുന്നത്.


Next Story

Related Stories