കായികം

അനുഷ്‌ക ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ ആരാണ്? പുലിവാൽ പിടിച്ച് കോഹ്‌ലി

ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷണറെ സന്ദര്‍ശിച്ച ക്രിക്കറ്റ് ടിമിന്റെ ചിത്രം ബിസിസിഐ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വെച്ചിരുന്നു. ചിത്രത്തില്‍ അനുഷ്‌ക എങ്ങനെ വന്നു ? ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും. ടീമിന്റെ വൈസ് ക്യാപ്റ്റനായ രഹാനെ ചിത്രത്തില്‍ അവസാനത്തെ നിരയിൽ മാറ്റി നിർത്തിയതെന്തിന് ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വന്ന കമന്റുകൾ സംഭവം വിവാദമാക്കി.

ഇന്ത്യന്‍ ടീമംഗങ്ങളുടെ വിദേശ പര്യടനത്തില്‍ താരങ്ങളുടെ ഭാര്യമാര്‍ ഒപ്പം വരരുതെന്ന ബിസിസിഐയുടെ നിര്‍ദ്ദേശം നിലനില്‍ക്കെ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അനുഷ്‌ക ശര്‍മ്മയുടെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍. ബോളീവുഡ് നടിയും ഇന്ത്യന്‍ ക്രിക്കറ്റ് ടിം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്‌കയെ വിമര്‍ശിക്കുന്ന തരത്തിലള്ള കമന്റുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്.

ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷണറെ സന്ദര്‍ശിച്ച ക്രിക്കറ്റ് ടിമിന്റെ ചിത്രം ബിസിസിഐ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വെച്ചിരുന്നു. ചിത്രത്തില്‍ അനുഷ്‌ക എങ്ങനെ വന്നു ? ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും. ടീമിന്റെ വൈസ് ക്യാപ്റ്റനായ രഹാനെ ചിത്രത്തില്‍ അവസാനത്തെ നിരയിൽ മാറ്റി നിർത്തിയതെന്തിന് ? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വന്ന കമന്റുകൾ സംഭവം വിവാദമാക്കി.

ബിസിസിഐ പുറത്തു വിട്ട ചിത്രത്തില്‍ ടിമിന്റെ പരമപ്രധാനിയായ വ്യക്തി എന്ന നിലയിലാണ് അനുഷ്‌ക നില്‍ക്കുന്നത്. അനുഷ്‌കയ്ക്ക് അവിടെ അല്ല സ്ഥാനമെന്നും കോഹ്‌ലിക്കടുത്ത് അജിങ്ക്യ രഹാനെയാണ് നില്‍ക്കേണ്ടതെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വിദേശ പരമ്പരകള്‍ നടക്കുമ്പോള്‍ ടീമംഗങ്ങള്‍ ഭാര്യമാരെ ഒപ്പം കൂട്ടുന്നത് ശരിയല്ലെന്നും ഇത് ഒഴിവാക്കണമെന്നും ബിസിസിഐ നിലപാടെടുത്തിരുന്നു. ഇതിനിടെയാണ് ടിംമംഗങ്ങള്‍ അനുഷ്‌ക്കക്കൊപ്പം ഹൈക്കമ്മീഷന്‍ ഓഫീസിലെത്തിയതും ഒപ്പം നിന്ന് ഫോട്ടോ എടുത്തതും. ഇന്ത്യന്‍ ടീം സഞ്ചരിച്ച ബസില്‍ കോഹ്‌ലിക്കൊപ്പം ഇരിക്കുന്ന അനുഷ്‌കയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. അനുഷ്‌ക, സാക്ഷി ധോണി, റിതിക സാജ്‌ദെ (രൊഹിത് ശര്‍മ്മയുടെ ഭാര്യ) അയേഷ മുഖര്‍ജി(ശിഖര്‍ ധവാന്റെ ഭാര്യ) എന്നിവര്‍ ഏകദിന പരമ്പരക്കിടയില്‍ ഇംഗ്ലണ്ടില്‍ എത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍