TopTop
Begin typing your search above and press return to search.

ടെന്നീസില്‍ പരാജയപ്പെട്ടപ്പോള്‍ ക്രിക്കറ്റിലെത്തി; മടങ്ങിയെത്തി ഫ്രഞ്ച് ഓപ്പണ്‍ നേടി ആഷ്‌ലീ ബര്‍ത്തി

ടെന്നീസില്‍ പരാജയപ്പെട്ടപ്പോള്‍ ക്രിക്കറ്റിലെത്തി; മടങ്ങിയെത്തി ഫ്രഞ്ച് ഓപ്പണ്‍ നേടി ആഷ്‌ലീ ബര്‍ത്തി
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് കിരീടം നേടി ഓസ്‌ട്രേലിയക്കാരി ആഷ്‌ലീ ബര്‍ത്തി. 46 വര്‍ഷത്തിന് ശേഷം ഒരു ഓസ്‌ട്രേലിയന്‍ വനിതാ താരം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്നുവെന്ന പ്രത്യേകതയുണ്ട് ആഷ്‌ലിയുടെ നേട്ടത്തിന്. ക്രിസ്ത്യന്‍ ഫണ്ടമെന്റലിസ്റ്റ് മാര്‍ഗരറ്റ് കോര്‍ട്ട് ആണ് ഈ നേട്ടം കരസ്ഥമാക്കിയ അവസാന ഓസ്‌ട്രേലിയന്‍ താരം. ഇവരെ ബഹുമാനിക്കുന്നുണ്ടെങ്കിലും സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരില്‍ കോര്‍ട്ടിനോടുള്ള അഭിപ്രായ വ്യത്യാസം തുറന്നു പറഞ്ഞിരിക്കുകയാണ് ആഷ്‌ലി.

ചെക്ക് കൗമാരതാരം മാര്‍കെറ്റ വോണ്ടറോസോവയെയാണ് ആഷ്‌ലി 6-1, 6-3 എന്ന പോയിന്റില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചത്. ഒരു മണിക്കൂര്‍ പത്ത് മിനിറ്റ് നീണ്ട മത്സരത്തിനൊടുവില്‍ 'വാട് ദ ഫക്ക് ജസ്റ്റ് ഹാപ്പെന്‍ഡ്?' എന്ന് ഇവര്‍ ചോദിക്കുന്നതും വിവാദമായിട്ടുണ്ട്. ഡ്രസിംഗ് റൂമുകളില്‍ ഇത് പതിവാണെങ്കിലും ഇത്രയും ബഹുമാന്യയായ ഒരു താരത്തില്‍ നിന്നും കളിക്കളത്തില്‍ വച്ച് ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്ന് ഓസ്‌ട്രേലിയന്‍ താരമായ പാറ്റ് കാശ് പ്രതികരിച്ചു. ഇപ്പോള്‍ യൂറോസ്‌പോര്‍ട്ടില്‍ ജോലി ചെയ്യുന്ന പാറ്റ് കാശ് 1988ല്‍ ഫ്രഞ്ച് ഓപ്പണിന്റെ നാലാം റൗണ്ടില്‍ വരെയെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം കളിക്കളത്തിലെത്തിയ ആഷ്‌ലിയുടേത് അവിശ്വസനീയമായ പ്രകടനമായിരുന്നെന്നും മാന്യമായി പെരുമാറുന്ന ഇവര്‍ മികച്ച ഡബിള്‍സ് പ്ലേയറുമാണെന്ന് കാശ് കൂട്ടിച്ചേര്‍ക്കുന്നു. ഇത്തവണ അവര്‍ ഗ്രാന്‍സ്ലാം കിരീട വിജയി കൂടിയായിരിക്കുന്നു. അതേസമയം കോര്‍ട്ടിലെ തന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള പരാതിയില്‍ 2010ല്‍ ഫൈനലിലെത്തിയ ഓസ്‌ട്രേലിയന്‍ താരം സാം സ്‌റ്റോസറിന്റെ പേരാണ് ആഷ്‌ലി പരാമര്‍ശിക്കുന്നത്.

76കാരിയായ മാര്‍ഗരറ്റ് കോര്‍ട്ട് 24 മത്സരങ്ങള്‍ ടെന്നിസിന്റെ ചരിത്രത്തില്‍ താരതമ്യങ്ങളില്ലാത്തതാണ്. രണ്ട് വര്‍ഷം മുമ്പ് ഇവര്‍ ഒരു അഭിമുഖത്തില്‍ ഈ കളിയില്‍ എല്ലാം സ്വവര്‍ഗാനുരാഗികളായിയെന്ന് പറഞ്ഞത് വലിയ തോതില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. തന്റെ ഡബിള്‍സ് പാര്‍ട്ണര്‍ കാസി ഡെല്ലെക്വയെയും അവരുടെ പങ്കാളി അമാന്റ ജുഡ്ഡിനെയും ഇവരുടെ രണ്ട് മക്കളെയും പിന്തുണച്ചു കൊണ്ട് ആഷ്‌ലി ബാത്രി രംഗത്തെത്തുകയും ചെയ്തു. തന്നെ ഏറ്റവും സ്വാധീനിച്ച താരമായി ആഷ്‌ലി പറയുന്നത് മുന്‍ ചാമ്പ്യന്‍ ഇവാന്നെ ഗൂലഗോംഗ് കാവ്‌ലിയെയാണ്. 1976ല്‍ ലോക രണ്ടാം നമ്പര്‍ താരമായിരുന്നു കാവ്‌ലി.

ആഷ്‌ലി നേരെ ചൊവ്വെ കാര്യങ്ങള്‍ സംസാരിക്കുന്ന വ്യക്തിയാണെന്നാണ് ഗബ്രിയേല സബാറ്റിനി ഉള്‍പ്പെടെയുള്ള താരങ്ങള്‍ പറയുന്നത്.കഴിഞ്ഞയാഴ്ച സബാറ്റിനി തന്റെ പ്രിയതാരമായി പരാമര്‍ശിച്ചത് ആഷ്‌ലിയെയാണ്. ടെന്നിസില്‍ തന്റേതായ ഒരു ശൈലിയ്ക്കാണ് താന്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ ആഷ്‌ലി പറയുന്നു. പ്രതീക്ഷകളുടെ ഭാരം അധികമായപ്പോള്‍ 2014ല്‍ ആഷ്‌ലി ടെന്നിസ് ഉപേക്ഷിച്ചിരുന്നു. 15-ാം വയസ്സില്‍ പെണ്‍കുട്ടികളുടെ വിംബിള്‍ഡനില്‍ കളിക്കാന്‍ ആരംഭിച്ച ആഷ്‌ലി രണ്ട് വര്‍ഷത്തിനകം മൂന്ന് ഡബിള്‍സ് സ്ലാം ഫൈനലില്‍ കളിച്ചു. 2014ല്‍ അമേരിക്കന്‍ ഓപ്പണില്‍ പരാജയപ്പെട്ടതോടെ ക്രിക്കറ്റിലേക്ക് തിരിഞ്ഞ അവര്‍ ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ടൂര്‍ണമെന്റുകളില്‍ മിന്നിത്തിളങ്ങി.

ഇപ്പോള്‍ താന്‍ കളിക്കുന്നത് നല്ല ടെന്നിസ് ആണെന്ന് അറിയാമെന്നും തന്റെ ടീം അംഗങ്ങള്‍ക്കൊപ്പം വിജയമാഘോഷിക്കാന്‍ പോകുകയാണെന്നും അവര്‍ ടെലഗ്രാഫിനോ പറഞ്ഞു.

read more:കരുത്ത് കാണിക്കാന്‍ ഓസ്‌ട്രേലിയയും, കണക്കു തീര്‍ക്കാന്‍ ഇന്ത്യയും ഓവലില്‍

Next Story

Related Stories