TopTop
Begin typing your search above and press return to search.

'മികച്ച ടൈമിംഗിനാണ് വില കൊടുക്കുന്നത് മെഡലുകള്‍ക്കല്ല': ഹിമാ ദാസ്

മികച്ച ടൈമിംഗിനാണ് വില കൊടുക്കുന്നത് മെഡലുകള്‍ക്കല്ല: ഹിമാ ദാസ്

മികച്ച ടൈമിംഗിനാണ് താന്‍ വില കൊടുക്കുന്നതെന്നും മെഡലുകള്‍ക്കല്ലെന്നും ഹിമാ ദാസ്. ഏഷ്യന്‍ഗെയിംസില്‍ റിലെ മത്സരത്തിലെ സ്വര്‍ണമടക്കം മൂന്നു മെഡല്‍ നേട്ടങ്ങളോടെ തിരിച്ചെത്തിയ ഹിമദാസ് ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. 'എപ്പോഴും ചിന്തിക്കുന്നത് മികച്ച ടൈമിംഗിനെ കുറിച്ച് മാത്രമാണ്. പരിശീലനത്തിന്റെ ഫലം ലഭിക്കുന്നുണ്ടെങ്കില്‍ അതാണ് വലുത്. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളിലെ മെഡല്‍ നേട്ടങ്ങളെക്കാളെക്കാള്‍ ഇഷ്ടപ്പെടുന്നത് നിശ്ചിത സമയത്തിനുള്ളില്‍ ലക്ഷ്യത്തിലെത്തുന്നുണ്ടോ എന്നത് തന്നെയാണ്.' ഹിമ പറഞ്ഞു.

ഹിമാ ദാസിന്റെ മികവിനെ പ്രകീര്‍ത്തിച്ച് കോച്ച് ബഹദൂര്‍ സിംഗ് പറഞ്ഞത് ഇങ്ങനെയായിരുന്നു- 'രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, 2020-ലെ ഒളിമ്പിക്സില്‍ ഇവള്‍ തന്നെ ആകും ലോകത്ത് ഒന്നാമത്.ഒളിംപിക് മത്സരങ്ങള്‍ ഉള്‍പ്പെടെ ലോക ചാമ്പ്യന്‍ഷിപ്പുകള്‍ക്കായി ഒരു കായിക താരം ഒരുങ്ങിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ആറു മുതല്‍ എട്ട് വര്‍ഷം വരെയുള്ള കഠിനാധ്വാനമുണ്ട്. ഒരു ചെറിയ പരിശീലന മത്സരവും ഈ താരങ്ങള്‍ ഒഴിവാക്കാറില്ല. ഹിമയുടെ വലിയ നേട്ടങ്ങള്‍ക്കായി രണ്ട് വര്‍ഷം കാത്തിരിക്കണം.' എന്നായിരുന്നു.

കഴിഞ്ഞ അണ്ടര്‍ 20 ചാംപ്യന്‍ഷിപ്പിലെ 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടിയ ഹിമ അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. 51.46 സെക്കറ്റിലാണ് ഹിമ മല്‍സരം പൂര്‍ത്തിയാക്കിയത്.

Next Story

Related Stories