TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ ബാഡ്മിന്റ്ണ്‍ താരങ്ങളായ സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരാകുന്നു

ഇന്ത്യന്‍ ബാഡ്മിന്റ്ണ്‍ താരങ്ങളായ സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരാകുന്നു

ഇന്ത്യന്‍ ബാഡ്മിന്റ്ണ്‍ താരങ്ങളായ സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരാകുന്നു. ഹൈദരബാദില്‍ ഡിസംബര്‍ 16 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 100 പേര്‍ പങ്കെടുക്കുന്ന വിവാഹത്തിന് ശേഷം 21 ന് വിരുന്ന് സത്കാരം നടത്തും. കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ ഇരുവരും തയാറല്ല. പ്രണയിത്തലാണെന്ന വിവരം പുറത്തു വന്ന ശേഷം അത് അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും രംഗത്തെത്തിയിട്ടുമില്ല.

കശ്യപിന്റെ നേട്ടങ്ങളെ പ്രശംസിച്ച് സാമുഹ്യമാധ്യമങ്ങളില്‍ സൈന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത് പതിവായിരുന്നു. ഇരുവരും പരിശീലനത്തിനിടെ പരസ്പരം സംസാരിക്കാനും സമയം കണ്ടെത്തിയിരുന്നു. ഇപ്പോള്‍ സൈനയ്്ക്ക് 28 ഉം കശ്യപിന് 32 ഉം വയസാണ്. ഇന്ത്യയ്ക്കായി 20 പ്രധാന കിരീടങ്ങള്‍ നേടിയിട്ടുള്ള താരമാണ് സൈന. ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ വെള്ളി, വെങ്കല മെഡലുകളും സൈന നേടിയിട്ടുണ്ട്. 2014 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണ നേട്ടം നേടിയ താരമാണ് കശ്യപ്. ബാഡ്മിന്റണില്‍ ലോകആറാം നമ്പര്‍ താരമാണ് കശ്യപ്. 2005 ല്‍ പുല്ലേല്ല ഗോപീചന്ദിന്റെ കീഴില്‍ പരിശീലനത്തിനായി എത്തിയിരുന്ന സമയത്ത് ഇരുവരും സ്ഥിരമായി കണ്ടുമുട്ടാറുണ്ട്.

2014 ല്‍ സൈന ബംഗുളൂരുവില്‍ വിമല്‍ കുമാറിന്റെ കീഴില്‍ പരിശീലനത്തിനായി പോയപ്പോള്‍ ഇരുവരും തമ്മിലുണ്ടായ ബന്ധം അവസാനിച്ചെന്നാണ് സുഹൃത്തുക്കള്‍ കരുതിയത്. എന്നാല്‍ ബംഗുളൂരുവില്‍ സൈനയെ സ്ഥിരമായി കശ്യപ് സന്ദര്‍ശിച്ചിരുന്നു. ഇരുവര്‍ക്കുമിടയിലുള്ള സ്‌നേഹബന്ധമാണ് സൈനയെ തിരിച്ച് ഹൈദരബാദിലേക്ക് എത്താന്‍ പ്രേരിപ്പിച്ചതെന്നുമാണ് കരുതുന്നത്. ഇന്ത്യയില്‍ കായിക മേഖലയില്‍ നിന്നു തന്നെ വിവാഹം കഴിച്ചവരാണ് ദീപിക പള്ളിക്കല്‍ - ദിനേശ് കാര്‍ത്തിക്, ഇഷാന്ത് ശര്‍മ - പ്രതിമ സിംഗ്, ഗീത ഫോഗത്ത് - പവന്‍ കുമാര്‍, സാക്ഷി മാലിക്- സത്യവാര്‍ത് കഡിയാന്‍ എന്നിവര്‍ ഇവരുള്‍പ്പെടുന്ന പട്ടികയിലേക്കാണ് സൈനയും കശ്യപും കൂടി ചേരുന്നത്.

Next Story

Related Stories