കായികം

ചൈന ഓപ്പണ്‍ മാസ്റ്റേഴ്സ് : ശ്രീകാന്തും, പിവി സിന്ധുവും ക്വാര്‍ട്ടറില്‍

ചൈനയുടെ ഹി ബിങ്ജിയാവോയാണ് സിന്ധുവിന്റെ ക്വാര്‍ട്ടറിലെ എതിരാളി. ശ്രീകാന്ത് തായ്വാന്റെ ചോയു ടിയെന്‍ ചെനുമായി ഏറ്റുമുട്ടും.

ഫുഷൗ ചൈന ഓപ്പണ്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കെ ശ്രീകാന്തും,  പിവി സിന്ധുവും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. തായ്ലന്‍ഡിന്റെ ബുസാനന്‍ ഓഗ്ബം റംഗ്ഫാനെതിരെയായിരുന്നു സിന്ധുവിന്റെ വിജയം. സ്‌കോര്‍ 21-12, 21-15.
ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍തോയെ 10-21, 21-9, 21-9 എന്ന സ്‌കോറിനാണ് ശ്രീകാന്ത് വീഴ്ത്തിയത്.

ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡലിന് ശേഷം മോശം പ്രകടനം കാഴ്ചവെക്കുന്ന സിന്ധു കിരീടനേട്ടത്തോടെ തിരിച്ചു വരവ് നടത്തുണെന്നാണ് പ്രതീക്ഷ. ചൈനയുടെ ഹി ബിങ്ജിയാവോയാണ് സിന്ധുവിന്റെ ക്വാര്‍ട്ടറിലെ എതിരാളി.

ശ്രീകാന്ത് തായ്വാന്റെ ചോയു ടിയെന്‍ ചെനുമായി ഏറ്റുമുട്ടും. നേരത്തെ രണ്ടുതവണ ഇതേ താരത്തോടെ ശ്രീകാന്ത് തോറ്റിരുന്നു. 2017ലെ സ്വപ്നതുല്യമായ കുതിപ്പിന് ശേഷം 2018ല്‍ ശ്രീകാന്തിന്റേത് മോശം പ്രകടനമായിരുന്നു. അതുകൊണ്ടുതന്നെ ചൈനയില്‍ ശ്രീകാന്ത് കിരീടം സ്വന്തമാക്കാന്‍ മികവോടെ തന്നെ കളിച്ചു മുന്നേറുകയാണ് താരം. നേരത്തെ മലയാളികൂടിയായ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായിരുന്നു.

പുരുഷ ഡബിള്‍സില്‍ സാത്വിക് ചിരാഗ് ഷെട്ടി ടീം രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. ഏഴാം സീഡ് ഡെച്ച് ടീമിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. അതേസമയം, മികസ്ഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ സ്വാത്വിക് ടീം തോറ്റു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍