ന്യൂസിലാന്‍ഡിനെ 2015 ലോകകപ്പ് ഫൈനലിലേക്ക് എത്തിച്ച ഹെസനാണ് അപേക്ഷിച്ചവരില്‍ മുന്പന്തിയിലുള്ളന്നെും റിപോര്‍ട്ടുകളുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ലഭിച്ചത് 2000ലേറെ അപേക്ഷകളെന്ന് ബിസിസിഐ. എന്നാല്‍ അപേക്ഷകരില്‍ പ്രമുഖര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമെന്നാണ് റിപോര്‍ട്ട്. ഓസീസ് മുന്‍ കോച്ച് ടോം മൂഡി, കീവീസ് മുന്‍ കോച്ച് മൈക്ക് ഹെസന്, ലാല്‍ചന്ദ് രജ്പുത്, റോബിന് സിങ് എന്നിവര്‍ ഇന്ത്യന്‍ പരിശീലകനാവാന്‍ അപേക്ഷ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
ലങ്കന്‍ മുന്‍ താരം മഹേല ജയവര്‍ധനെ അപേക്ഷ നല്കിയവരില് ഉള്‍പ്പെടുന്നു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു എങ്കിലും, നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായ ജയവര്‍ധനെ അപേക്ഷ നല്കി മുന്നോട്ടു വന്നിട്ടില്ലെന്നാണ് സൂചന. പരിശീലക സ്ഥാനങ്ങളിലേക്ക് അപേക്ഷ നല്‍കുന്നതിനുള്ള സമയം വ്യാഴാഴ്ച അവസാനിച്ചിരുന്നു.
പരിശീലക സ്ഥാനത്തേക്ക് അപേക്ഷകള്‍ നിരവധി വന്നിട്ടുണ്ടെങ്കിലും രവി ശാസ്ത്രിക്ക് വെല്ലുവിളി ഉയര്‍ത്താനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം നിലവിലെ പരിശീലകന് രവിശാസ്ത്രി തന്നെ തല്‍സ്ഥാനത്ത് തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് കോഹ് ലി വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ തീരുമാനം എന്റെതായിരിക്കില്ലെന്നും കോഹ്ലി വ്യക്തമാക്കിയിരുന്നു. രവിശാസ്ത്രിക്ക് തന്നെ വീണ്ടും അവസരം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. 2015ലാണ് ശാസ്ത്രി ഇന്ത്യയുടെ ടീം ഡയരക്ടര്‍ സ്ഥാനത്ത് എത്തുന്നത്. കുംബ്ലയുടെ പകരക്കാരനായി പിന്നീട് പരിശീലകനാവുകയായിരുന്നു.
ന്യൂസിലാന്‍ഡിനെ 2015 ലോകകപ്പ് ഫൈനലിലേക്ക് എത്തിച്ച ഹെസനാണ് അപേക്ഷിച്ചവരില്‍ മുന്പന്തിയിലുള്ളന്നെും റിപോര്‍ട്ടുകളുണ്ട്. ഫീല്‍ഡിങ് പരിശീലകനായി സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം ജോണ്ടി റോഡ്സിന്റെ പേരും പരിഗണനയിലുണ്ട്. മുഖ്യ പരിശീലകന്, ബാറ്റിങ് കോച്ച്, ബൗളിങ് കോച്ച്, ഫീല്‍ഡിങ് കോച്ച്, ഫിസിയോതെറാപ്പിസ്റ്റ് എന്നീ സ്ഥാനങ്ങളിലേക്കാണ് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നത്.