ട്രെന്‍ഡിങ്ങ്

ഉത്തേജക മരുന്ന് ഉപയോഗിച്ചു; യൂസഫ് പത്താന് വിലക്ക്

Print Friendly, PDF & Email

അഞ്ചു മാസത്തേക്കാണ് യൂസഫ് പത്താനെ ബിസിസിഐ വിലക്കിയിരിക്കുന്നത്

A A A

Print Friendly, PDF & Email

ഇന്ത്യന്‍ ക്രിക്കറ്റ് തരം യൂസഫ് പത്താന്‍ ഉത്തേജക മരുന്ന് കഴിച്ച കുറ്റത്തിന് ക്രിക്കറ്റില്‍ നിന്നും വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ താരം പരാജയപ്പെടുകയായിരുന്നുവെന്ന് ബിസിസിഐയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പത്താനെ അഞ്ചു മാസത്തേക്ക് ക്രിക്കറ്റില്‍ നിന്നും സസ്‌പെന്‍ഡും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി യൂസഫ് പത്താന്‍ ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കുന്നതിന്റെ കാരണം ഇതായിരുന്നു.

2017 മാര്‍ച്ച് 16 ന് ഡല്‍ഹിയില്‍ നടന്ന പ്രാദേശിക ട്വന്റി-20 മത്സരത്തിനു മുന്നോടിയായി ബിസിസിഐയുടെ ആന്റ്-ഡോപ്പിംഗ് ടെസ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് യൂസഫ് പത്താന്റെ ശരീരത്തില്‍ ഉത്തേജക മരുന്നിന്റെ അംശം ഉള്ളതായി കണ്ടെത്തിയത്. പരിശോധനയുടെ ഭാഗമായി യൂസഫ് നല്‍കിയ മൂത്രത്തിലാണ് ടെര്‍ബ്യൂട്ടലൈന്റെ അംശം കണ്ടെത്തിയത്. വാഡ നിരോധനപ്പട്ടികയില്‍ ഉള്‍പ്പെട്ടതാണ് ടെര്‍ബ്യൂട്ട്‌ലൈന്‍. ചുമയ്ക്ക് കഴിക്കുന്ന സിറപ്പുകളിലാണ് ടെര്‍ബ്യൂട്ട്‌ലൈന്‍ അടങ്ങിയിരിക്കുന്നത്.

ശരീരത്തില്‍ ഉത്തേജകത്തിന്റെ സാന്നിധ്യം തെളിയിക്കപ്പെട്ടതോടെ യൂസഫ് പത്താനെതിരേ കുറ്റം ചുമത്തുകയായിരുന്നു. എന്നാല്‍ താന്‍ മനപൂര്‍വം ഉത്തേജകമരുന്ന് കഴിച്ചിട്ടില്ലെന്നും കഴിച്ചിട്ടില്ലെന്നും ഡോക്ടര്‍ കുറിച്ചു തന്ന മരുന്നില്‍ നിന്നാണ് ടെര്‍ബ്യൂട്ട്‌ലൈന്‍ ഉള്ളില്‍ ചെന്നിരിക്കുന്നതെന്നുമാണ് പത്താന്‍ നല്‍കുന്ന വിശദീകരണം. അനുമതിയോടെ ടെര്‍ബ്യൂട്ട്‌ലൈന്‍ കഴിക്കുന്നത് അനുവദിക്കുന്നുണ്ട്. എന്നാല്‍ പത്താന്‍ ഇത്തരത്തില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്നാണ് ബിസിസിഐ പറയുന്നത്. 2011 ല്‍ ഇന്ത്യ ഏകദിന ലോകചാമ്പ്യന്മാര്‍ ആകുമ്പോള്‍ യൂസഫ് പത്താന്‍ ടീമില്‍ ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍