TopTop
Begin typing your search above and press return to search.

സലായുടെ ചിറകിലേറി ലിവര്‍പൂള്‍; ചാമ്പ്യന്‍സ് ലീഗില്‍ ആറാം കിരീട നേട്ടം

സലായുടെ ചിറകിലേറി ലിവര്‍പൂള്‍; ചാമ്പ്യന്‍സ് ലീഗില്‍ ആറാം കിരീട നേട്ടം
ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിന്റെ നിരാശ മായ്ച്ചുകളഞ്ഞ് മുഹമ്മദ് സലായുടെയ കരുത്തിൽ യൂറോപ് പിടിച്ചടക്കി ക്ലോപ്പിന്റെ ചെമ്പട ലിവർപൂൾ‌. എതിരില്ലാത്ത രണ്ടു ഗോള്‍ വിജയത്തോടെയായിരുന്നു മാഡ്രിഡില്‍ ലിവർപൂളിന്റ പടയോട്ടം. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരമായി സല അവതരിച്ചപ്പോൾ ളിയുടെ ഗതിയും വിധിയും ലിവർപൂളിന് ഒപ്പം നിന്നു. മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ലഭിച്ച പെനാല്‍റ്റി യാതൊരു സമ്മര്‍ദ്ദവുമില്ലാതെ ഈജിപ്ഷ്യന്‍ താരം വലയിലെത്തിക്കുകയായിരുന്നു.

കളിയാരംഭിച്ച് ഒരു മിനിറ്റ് തികയും മുമ്പായിരുന്നു ബോക്സിനുള്ളില്‍ സാദിയോ മാനേയെടുത്ത കിക്ക് ടോട്ടനത്തിന്റെ സിസോക്കോ കൈ കൊണ്ട് തടുത്തത്. റഫറി പെനാല്‍റ്റി അനുവദിച്ചു. വാറിലും അത് അംഗീകരിച്ചു. പെനാല്‍റ്റിയെടുത്ത മുഹമ്മദ് സലയ്ക്ക് കടുകിഴ പിഴച്ചില്ല. നിർണായക മൽസരത്തിൽ രണ്ടാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ ഒരു ഗോളിന് മുന്നിലെത്തി. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ നടക്കന്ന ഓര്‍മൾക്കുള്ള മറുമരുന്ന് കൂടിയായിരുന്നു സലയുടെ നേട്ടം. ഓരോ ലിവര്‍പൂള്‍ ആരാധകനെയും വേദനിപ്പിച്ച് അന്ന് മുറിവേറ്റായിരുന്നു സലമടങ്ങിയത്. സെര്‍ജിയോ റാമോസ് ചെയ്ത ഒരു ഫൗളില്‍ സലയക്ക് മൽസരം പൂർത്തിയാക്കാനാവാതെ മടങ്ങേണ്ടിവന്നപ്പോൾ കൂടെ പൊലിഞ്ഞത് കിരീട സ്വപ്നങ്ങൾ കൂടിയായിരുന്നു. ഒരു വര്‍ഷങ്ങള്‍ക്കിപ്പുറം റയല്‍ മാഡ്രിഡിന് പകരം ടോട്ടന്‍ഹാം ആണെന്ന വ്യത്യാസം മാത്രം. അന്ന് ഗ്രൗണ്ടില്‍ വീണ സല ഇന്ന് പോരാളിയായി വിജയം നേടിയിരിക്കുന്നു.സലയുടെ ഒരു ഗോളിലൂടെ പിറന്നത് മുന്ന് റെക്കോർഡുകള്‍ കൂടിയായികുന്നു. 2005-ല്‍ പൗലോ മാല്‍ദീനി ഏറ്റവും വേഗതയേറിയ ഗോളിന് പിന്നിൽ‌ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ ഏറ്റവും വേഗതയേറിയ രണ്ടാം ഗോള്‍ കൂടിയായിരുന്നു അത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരം എന്നതിന് പുറമെ ഫൈനലില്‍ ഗോള്‍ നേടുന്ന അഞ്ചാമത്തെ ആഫ്രിക്കന്‍ താരമെന്ന റെക്കോഡും ആ ഗോളിലൂടെ സല സ്വന്തമാക്കി. റബാഹ് മാജര്‍, സാമുവല്‍ ഏറ്റൂ, ദിദിയര്‍ ദ്രോഗ്ബ, സാദിയോ മാനേ എന്നിവർക്കൊപ്പമാണ് സല ഈ നേട്ടം കരസ്ഥമാക്കുന്നത്.

എന്നാൽ, ആദ്യ ഗോളിന്റെ ആനുകൂല്യം നേടിയ ലിവർ പൂൾ പിന്നീട് പ്രതിരോധത്തിലൂന്നിയായിരുന്നു കളത്തിൽ നിറഞ്ഞത്. കളം നിറഞ്ഞ് കളിച്ചെങ്കിലും ഒരു ഷോട്ട് പോലും ലിവർപൂൾ പോസ്റ്റിലെത്തിക്കാൻ ടോട്ടനത്തിന് കഴിഞ്ഞില്ല. 50 ശതമാനത്തിന് മുകളിലായിരുന്നു ടോട്ടനത്തിന്റെ പന്തടക്കം. കളിതീരാൻ മുന്ന് മിനിറ്റ് ബാക്കി നിൽക്കെ ഡിവോക്ക് ഒറിഗി മനോഹരമായൊരു ഫിനിഷിങ്ങിലൂടെ ലിവർപൂളിന്റെ വിജയം ആധികാരികമാക്കുകയായിരുന്നു. ഫിര്‍മിന്യോയുടെ പകരക്കാരനായി കളത്തിലിറക്കിയത് വെറുതെയായില്ലെന്ന ഉറപ്പാക്കുയായിരുന്നു ഒറിഗി.

രണ്ടാം പകുതിയിലും ടോട്ടനം ആഞ്ഞുകളിച്ചെങ്കിലും ലക്ഷം കാണാനാവാതെ ഉഴലുകയായിരുന്നു. സമനിലയ്ക്കായി സോണിന്റേയും കെയ്‌നിന്റേയും മുന്നേറ്റങ്ങൾ പക്ഷേ വാന്‍ ഡൈക് എന്ന പ്രതിരോധ താരത്തിന് മുന്നില്‍ പാഴാവുകയായിരുന്നു. എറിക്‌സണ്‍ന്റെ മനോഹര ഫ്രീ കിക്കിനും ഗോള്‍കീപ്പര്‍ അലിസണെ മറികടക്കാന്‍ കഴിഞ്ഞില്ല. സലായുടെ നേട്ടത്തിനും ലിവർപൂളിന്റെ തിരിച്ച് വരവിന് വഴിയൊരുക്കിയ മൽസരം 2005ന് ശേഷം ലിവര്‍പൂള്‍ നേടുന്ന ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം കൂടിയാണ്. 1977, 1978, 1981 സീസണുകളിലാണ് ലിവര്‍പൂള്‍ യൂറോപ്പിലെ ചാമ്പ്യന്‍മാരായത്.

പാരീസിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു, നെയ്മറിനെതിരെ ബലാൽസംഗക്കേസ്


Next Story

Related Stories