TopTop
Begin typing your search above and press return to search.

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റർ സിറ്റിയുടെ അപരാജിത കുതിപ്പിന് ചെൽസിയുടെ കടിഞ്ഞാൺ

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റർ സിറ്റിയുടെ അപരാജിത കുതിപ്പിന് ചെൽസിയുടെ കടിഞ്ഞാൺ

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റർ സിറ്റിയുടെ അപരാജിത കുതിപ്പിന് ചെൽസിയുടെ കടിഞ്ഞാൺ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സിറ്റിയെ ചെൽസി പരാജയപ്പെടുത്തിയത്. ഡേവിഡ് ലൂയിസ്, എൻ'ഗോലോ കാന്റെ എന്നിവരാണ് നീല കുപ്പായക്കാർക്ക് വേണ്ടി വല കുലുക്കിയത്.

ആദ്യ പകുതി അവസാനിക്കാൻ സെക്കൻറുകൾ ബാക്കി നിൽക്കെ കാന്റെയുടെ കിടിലൻ ഗോളിലൂടെയായിരുന്നു ചെൽസി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ 78ാം മിനിറ്റിൽ ഡേവിഡ് ലൂയിസിലൂടെ രണ്ടാം ഗോളും മത്സരവും ചെൽസി സ്വന്തമാക്കി. സീസണിൽ തോൽവിയറിയാതെ കുതിച്ചുകൊണ്ടിരിക്കുന്ന സിറ്റിയെ സ്വന്തം ഹോം ഗ്രൗണ്ടിലാണ് ചെൽസി തോല്‍പ്പിച്ചത്.

മത്സരത്തിന് മുൻപ് ആദ്യ 12 കളികളിൽ തോൽവിയറിയാതെ മുന്നേറിയിരുന്ന ചെൽസി അവസാന മൂന്നുകളികൾക്കുളളിൽ ടോട്ടൻഹാമിനോടും വോൾവ്സിനോടും തോറ്റ് ലീഗ് പട്ടികയിൽ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. എന്നാൽ ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയാകട്ടെ 15 കളികളിൽ തോൽവിയറിയാതെ 13 ജയവുമായി ഒന്നാം സ്ഥാനത്തായിരുന്നു.


Next Story

Related Stories