TopTop
Begin typing your search above and press return to search.

913 പാസുകള്‍; ന്യൂകാസില്‍ യുണൈറ്റഡിനെതിരെ ചെല്‍സിയുടെ പുതിയ റെക്കോര്‍ഡ്

913 പാസുകള്‍; ന്യൂകാസില്‍ യുണൈറ്റഡിനെതിരെ ചെല്‍സിയുടെ പുതിയ റെക്കോര്‍ഡ്

പ്രീമിയര്‍ ലീഗ് മത്സരത്തില്‍ പുതിയ ക്ലബ് റെക്കോര്‍ഡ് നേടി ചെല്‍സി. ന്യൂകാസില്‍ യുണൈറ്റഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പാസുകള്‍ നല്‍കുന്ന ടീമെന്ന റെക്കോര്‍ഡാണ് ചെല്‍സി സ്വന്തം അക്കൗണ്ടില്‍ കുറിച്ചത്.

യുണൈറ്റഡിനെതിരെ നടന്ന മത്സരത്തില്‍ 913 പാസുകളാണ് ചെല്‍സി താരങ്ങള്‍ നല്‍കിയത്. 158 പാസ് കൈമാറിയ ജോര്‍ഗിഞ്ഞോ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പാസ് നല്‍കുന്ന താരം എന്ന റെക്കോര്‍ഡും സ്വന്തമാക്കി. മത്സരത്തില്‍ ഒന്നിനെകിരേ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി യുണൈറ്റഡിനെ തോല്‍പ്പിച്ചത്.




Next Story

Related Stories