TopTop
Begin typing your search above and press return to search.

ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം ഗെയ്ല്‍ പിന്‍വലിച്ചേക്കും

ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം ഗെയ്ല്‍ പിന്‍വലിച്ചേക്കും

ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം പുന:പരിശോധിച്ചേക്കുമെന്ന് വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിലെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ താരത്തിന് തന്റെ കളിയില്‍ ആത്മവിശ്വാസം കൈവന്നതായും മുന്‍ തീരുമാനം പിന്‍വലിച്ചേക്കുമെന്നുമാണ് സൂചനകള്‍. ശരീരം അനുവദിച്ചാല്‍ വീണ്ടും നിങ്ങള്‍ക്ക് എന്നെ ഏകദിനത്തില്‍ കാണാന്‍ സാധിച്ചേക്കുമെന്നാണ് വെടിക്കെട്ട് താരം പറയുന്നത്.

ഗെയ്ല്‍ ഏകദിനത്തില്‍ 10,000 ത്തിലേറെ റണ്‍സ് നേടിയിട്ടുണ്ട്. 1999ലാണ് ഗെയ്‌ലിന്റെ അരങ്ങേറ്റം. ബ്രയാന്‍ ലാറയ്ക്കുശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിന്‍ഡീസ് താരമാണ് ഈ ഇടംകൈയന്‍. യുവതാരങ്ങള്‍ കടന്നുവരികയാണ്. എന്റെ കളി നിര്‍ത്താന്‍ സമയമായി. അവര്‍ക്ക് അവസരങ്ങള്‍ നല്‍കണം. ലോകകപ്പുമായി അവസാനിപ്പിക്കണമെന്നാണ് എന്റെ സ്വപ്നം- വിരമിക്കല്‍ പ്രഖ്യാപിച്ച് കഴിഞ്ഞയാഴ്ച്ച ഗെയ്ല്‍ പറഞ്ഞതിങ്ങനെയാണ്.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമാണ് ഗെയ്ല്‍. കഴിഞ്ഞ ലോകകപ്പില്‍ ആണ് സിംബാവെക്കെതിരെ ഏകദിനത്തിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ ആയ 215 ഗെയ്ല്‍ നേടിയത്. ബൗളിങ്ങിലും മികവ് പുലര്‍ത്തുന്ന ഗെയ്ല്‍ ഇതുവരെ 165 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Next Story

Related Stories