TopTop
Begin typing your search above and press return to search.

സി ആർ സെവൻ മാജിക് ഇറ്റലിയിലും തുടരുന്നു : യുവന്റസിന് വീണ്ടും ജയം

സി ആർ സെവൻ മാജിക് ഇറ്റലിയിലും തുടരുന്നു : യുവന്റസിന് വീണ്ടും ജയം

സി ആർ സെവൻ മാജിക് ഇറ്റലിയിലും തുടരുന്നു. സീരി എയിൽ സ്പാലിനെ യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ താരമായത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ആയിരുന്നു. കളിയുടെ 29 ആം മിനുട്ടിൽ റൊണാൾഡോ തന്നെയാണ് യുവന്റസിനെ ആദ്യം മുന്നിലെത്തിച്ചത്. പ്യാനിച്ചിന്റെ ഫ്രീ കിക്ക്‌ തകർപ്പൻ ഫിനിഷിംഗിലൂടെ റൊണാൾഡോ ഗോളാക്കി മാറ്റുകയായിരുന്നു.

കളിയുടെ രണ്ടാം പകുതിയിൽ യുവന്റസ് മാൻസുകിച്ചിലൂടെ വീണ്ടും ഗോൾ നേടിയപ്പോഴും റൊണാൾഡോയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇടതു വിങ്ങിൽ നിന്ന് റൊണാൾഡോ നടത്തിയ ചടുലമായ മുന്നേറ്റം ആണ് ഗോളിൽ കലാശിച്ചത്. ഇന്നത്തെ ജയത്തോടെ യുവന്റസിന് 13 മത്സരങ്ങളിൽ നിന്ന് 37 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

അതെ സമയം ഇത് വരെ ഒൻപത് ഗോൾ നേടിയ ക്രിസ്റ്റിയാനോ ആണ് ഇറ്റാലിയൻ ലീഗിലെ ടോപ് സ്‌കോറർ.

Next Story

Related Stories