TopTop
Begin typing your search above and press return to search.

കോപ അമേരിക്കയില്‍ ബ്രസില്‍ താരങ്ങള്‍ക്ക് നേട്ടം; ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന താരമായി ആല്‍വേസ്

കോപ അമേരിക്കയില്‍ കിരീട ജേതാക്കളായതിന് പുറമെ ടൂര്‍ണമെന്റിലെ സുപ്രധാനമായ പുരസ്‌കാരങ്ങളും ബ്രസീല്‍ താരങ്ങള്‍ സ്വന്തമാക്കി.ബ്രസീല്‍ ക്യാപ്റ്റന്‍ ഡാനി ആല്‍വേസ് ടൂര്‍ണമെന്റിലെ താരമായപ്പോള്‍ ഗോള്‍ഡണ്‍ ബൂട്ട് എവര്‍ട്ടണും ഗോള്‍ഡണ്‍ ഗ്ലൗ അലിസണ്‍ ബെക്കറും നേടി.

കരിയറില്‍ തന്റെ നാല്‍പതാം കിരീടമാണ് ഡാനി ആല്‍വേസ് കോപ അമേരിക്കയിലൂടെ നേടിയത്. ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോഡാണ് ആല്‍വേസ് സ്വന്തമാക്കിയത്. സെവില്ലക്കുവേണ്ടി അഞ്ച് കിരീടങ്ങളും ബാഴ്സലോണക്കുവേണ്ടി 23 കിരീടങ്ങളും യുവന്റസിനുവേണ്ടി രണ്ടും പി.എസ്.ജിക്കുവേണ്ടി നാലും കിരീടങ്ങളും ആല്‍വേസ് നേടിയിട്ടുണ്ട്. ബ്രസീലിന്റെ രണ്ട് കോപ അമേരിക്ക കിരീടങ്ങളിലും രണ്ട് കോണ്‍ഫെഡറേഷന്‍ കപ്പിലും അദ്ദേഹം പങ്കാളിയായി. ഗോള്‍ഡണ്‍ ഗ്ലൗ നേടിയ അലിസണ്‍ ബെക്കറിനാകട്ടെ ഇത് സീസണിലെ മൂന്നാം ഗോള്‍ഡണ്‍ ഗ്ലൗവാണ്. നേരത്തെ പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും അലിസണായിരുന്നു ഗോള്‍ഡന്‍ ഗ്ലൗ. കോപയിലെ കലാശപോരാട്ടത്തില്‍ പെറുവിനെ 3-1ന് തോല്‍പിച്ചായിരുന്നു ആതിഥേയരായ ബ്രസീല്‍ കോപ ഉയര്‍ത്തിയത്. 2007ന് ശേഷം ആദ്യമായാണ് ബ്രസീല്‍ കോപയില്‍ ചാമ്പ്യന്മാരാകുന്നത്.


Next Story

Related Stories