കായികം

ടെസ്റ്റില്‍ ചരിത്രജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍

രണ്ടിന്നിംഗ്‌സുകളില്‍ നിന്നുമായി അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ ഏഴ് വിക്കറ്റ് വീഴ്ത്തി.

ടെസ്റ്റ് ചരിത്രത്തില്‍ ആദ്യ ജയം കുറിച്ച് അഫ്ഗാനിസ്ഥാന്‍. അയര്‍ലന്‍ഡിനെതിരെ നടന്ന മത്സരത്തിലാണ് അഫ്ഗാന്‍ പട വിജയം സ്വന്തമാക്കിയത്. ഡെറഡൂണില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു അഫ്ഗാന്റെ ജയം. രണ്ടാമിന്നിംഗ്‌സില്‍ 147 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കൈവരിക്കുകയായരുന്നു. സ്‌കോര്‍ അഞ്ചില്‍ നിക്കുമ്പോള്‍ ഓപ്പണര്‍ മുഹമ്മദ് ഷെഹ്‌സാദിനെ നഷ്ടമായെങ്കിലും തുടര്‍ന്ന് ഇഷാനുള്ള ജനത്തും റഹ്മത്ത് ഷായും ചേര്‍ന്നുള്ള കൂട്ടകെട്ടാണ് അഫ്ഗാന് വിജയം സമ്മാനിച്ചത്. 139 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ഷാ 76 റണ്‍സ് നേടിയപ്പോള്‍ ജനത്ത് 65 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടിന്നിംഗ്‌സുകളില്‍ നിന്നുമായി അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ ഏഴ് വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞവര്‍ഷം ടെസ്റ്റില്‍ അരങ്ങേറിയ ഇരുടീമുകളുടേയും രണ്ടാമത്തെ മാത്രം മത്സരമായിരുന്നു ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍