TopTop
Begin typing your search above and press return to search.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആരാകും മികച്ച താരം ?

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആരാകും മികച്ച താരം ?

ഇംഗ്ലീഷ് പ്രമീമിയര്‍ ലീഗില്‍ 2018-19 സീസണിലെ മികച്ച താരത്തെ തെരഞ്ഞെടുക്കുന്നത് അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. 400 ഓളം സ്‌പോര്‍ട്‌സ് ലേഖകര്‍ ചേര്‍ന്നാണ് മികച്ച താരം ആര് എന്നത് നിര്‍ണയിക്കുന്നത്. ഏപ്രില്‍ അവസാനവാരത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലായാണ് കഴിഞ്ഞ വര്‍ഷം പുരസ്‌കാരം സ്വന്തമാക്കിയത്. ലിവര്‍പൂളിനായി നടത്തിയ ഗോള്‍വേട്ടയും മിന്നുന്ന പ്രകടനുമാണ് സലായെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. എന്നാല്‍ ഇക്കുറി പുരസ്‌കാരത്തിനുള്ള അവസാന പരിഗണനാ പട്ടികയില്‍ സലായുടെ പേരില്ലെന്നാണ് വാര്‍ത്തകള്‍

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയുടേയും ലിവര്‍പൂള്‍ പ്രതിരോധതാരം വിര്‍ജില്‍ വാന്‍ ഡൈക്കിന്റേയും പേരുകളാണ് ആദ്യ പരിഗണനയിലുള്ളത്. സിറ്റിക്കായി ഇക്കുറിയും ആവര്‍ത്തിക്കുന്ന ഗോള്‍ വേട്ടയാണ് അഗ്യൂറോയെ സഹായിച്ചത്. വിള്ളലുകള്‍ അടച്ച് ലിവര്‍പൂള്‍ പ്രതിരോധക്കോട്ട ഉറപ്പുള്ളതാക്കിയതാണ് വാന്‍ ഡൈക്കിന് അനകൂലമായ ഘടകം. പുരസ്‌കാരം വാന്‍ ഡൈക്കിന് ലഭിച്ചാല്‍ ഏറെ നാളുകള്‍ക്ക് ശേഷം പ്രീമിയര്‍ ലീഗില്‍ പ്രതിരോധതാരത്തിന് ലഭിക്കുന്ന അംഗീകാരമായിരിക്കും.

ലിവര്‍പൂളിന്റെ തന്നെ ഗോള്‍ക്കീപ്പര്‍ അലിസന്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ റഹീം സ്റ്റെര്‍ലിങ്, ഫെര്‍ണാണ്ടിന്യോ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോള്‍ പോഗ്ബ, ടോട്ടനം ഹോട്സ്പര്‍സിന്റെ കൊറിയന്‍ താരം ഹ്യൂമിന്‍ സണ്‍ തുടങ്ങിയവരും അവസാന പോരാട്ടത്തിനുണ്ട്.

Next Story

Related Stories