കായികം

കോഹ്‌ലിപ്പടയ്ക്ക് ജയത്തിലും നാണക്കേട്; അമ്പാട്ടി റായുഡുവിന് ഐസിസി വിലക്ക്

ഐസിസി നിയമാവലിയിലെ 4.2 വകുപ്പ് അനുസരിച്ചാണ് റായുഡുവിനെതിരെ നടപടി.

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര വിജയിച്ചെങ്കിലും  കോഹ്‌ലിപ്പടയ്ക്ക് നാണക്കേട് വരുത്തി അമ്പാട്ടി റായുഡുവിന്റെ വിലക്ക്.  അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് റായുഡുവിനെ ഐസിസി വിലക്കി. ജനുവരി 13ന് ഓസ്ട്രേലിയക്കെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ റായുഡുവിന്റെ സംശയാസ്പദമായ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ബൗളിംഗ് നിയമപരമാണെന്ന് തെളിയിക്കാന്‍ 14 ദിവസത്തിനകം ഹാജരാകാത്തതിനാലാണ് ഐസിസി താരത്തെ വിലക്കിയത്. ഐസിസി നിയമാവലിയിലെ 4.2 വകുപ്പ് അനുസരിച്ചാണ് റായുഡുവിനെതിരെ നടപടി. ബൗളിംഗ് നിയമവിധേയമാണെന്ന് തെളിയിക്കും വരെ വിലക്ക് തുടരുമെന്ന് ഐസിസി വ്യക്തമാക്കി. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പന്തെറിയാന്‍ റായുഡുവിന് സാധിക്കും.

മധ്യനിര ബാറ്റ്‌സ്മാനായ റായുഡുവിനെ പാര്‍ട്ടൈം സ്പിന്നറായി ഇന്ത്യ പരിഗണിക്കാറുണ്ട്. ഏകദിന കരിയറില്‍ 50 മത്സരങ്ങളില്‍ 121 പന്തുകള്‍ താരം എറിഞ്ഞിട്ടുണ്ട്. മൂന്ന് വിക്കറ്റാണ് സമ്പാദ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍