TopTop
Begin typing your search above and press return to search.

ഹർഭജന്റെ 'മങ്കി' അധിക്ഷേപം : തന്റെ ക്രിക്കറ്റ് കരിയര്‍ നശിപ്പിച്ചെന്ന് ആന്‍ഡ്രു സൈമണ്‍സ്

ഹർഭജന്റെ മങ്കി അധിക്ഷേപം : തന്റെ ക്രിക്കറ്റ് കരിയര്‍ നശിപ്പിച്ചെന്ന് ആന്‍ഡ്രു സൈമണ്‍സ്

ഇന്ത്യയുമായി നടന്ന 2008 ലെ ക്രിക്കറ്റ് പരമ്പരയിലെ മങ്കിഗേറ്റ് സംഭവം തന്റെ ക്രിക്കറ്റ് കരിയറിനെ ബാധിച്ചുവെന്നും അമിത മദ്യപാനത്തിന് താന്‍ അടിമപ്പെട്ടുവെന്നും വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സൈമണ്‍സ്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഏറെക്കാലം പിടിച്ചുലച്ച സംഭവമായിരുന്നു മങ്കിഗേറ്റ് വിവാദം. 2008ല്‍ സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്രു സൈമണ്‍സിനെ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് കുരങ്ങനെന്ന് വിളിച്ചെന്നായിരുന്നു ആരോപണം. വംശീയ അധിക്ഷേപത്തിന്റെ പേരില്‍ ഹര്‍ഭജന് മൂന്നു മത്സരങ്ങളില്‍ നിന്ന് വിലക്ക് നേരിടെണ്ടിയും വന്നു.

'അന്നത്തെ സംഭവങ്ങള്‍ തന്നെ വളരെ അധികം വേദനിപ്പിച്ചു. അന്ന് മുതല്‍ അധികമായ മദ്യപാനത്തിന് താന്‍ അടിമപ്പെട്ടു. സഹകളിക്കാരെ അഭിമുഖീകരിക്കുവാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടായി. എല്ലാം തെറ്റായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി. അമിത സമ്മര്‍ദം അനുഭവപ്പെട്ടു. തനിക്കൊപ്പം ചിലവഴിക്കുന്നത് സഹകളിക്കാര്‍ക്ക് ബുദ്ധിമുട്ടുള്ളതായി തോന്നി ആസ്‌ട്രേലിയന്‍ മാധ്യമത്തോട് സൈമണ്‍സ് പറഞ്ഞു. 2009 മെയിലാണ് ഓസ്‌ട്രേലിയക്കായി താരം അവസാനമായി മൈതാനത്തിനിറങ്ങിയത്. അതിന് ഒരു മാസം കഴിഞ്ഞ് ടീം നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ച് അമിത മദ്യപാനമുള്‍പ്പെടെയുള്ളവയ്ക്ക് അടിമപ്പെട്ടു. തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായുള്ള കരാര്‍ അവസാനിപ്പിക്കുകയായിരുന്നു.

മങ്കിഗേറ്റ് വിവാദത്തെ കുറിച്ച് സൈമണ്‍സ് പറയുന്നത് ഇങ്ങനെയാണ്- തന്നെ മൂന്ന് അവസരങ്ങളില്‍ ഹര്‍ഭജന്‍ സിംഗ് അധിഷേപിച്ചു. ഇന്ത്യയുമായി നടന്ന പരമ്പരയ്ക്കു മുമ്പും ഹര്‍ഭജനുമായി സംസാരിച്ചിരുന്നു അപ്പോഴും തന്നെ കുരങ്ങനെന്നാണ് വിളിച്ചത്. തുടര്‍ന്ന് വീണ്ടും ഡ്രസിംഗ് റൂമിലെത്തി ഹര്‍ഭജനോട് സംസാരിച്ചു. തന്നെ അധിക്ഷേപിക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഹര്‍ഭജന്‍ അത് കണക്കാക്കിയില്ലെന്നും സൈമണ്‍സ് പറയുന്നു.

Next Story

Related Stories