മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.
ന്യൂസിലാന്‍ഡിനെതിരെയുള്ള അവസാന ട്വന്റി20 യില്‍ ജയ സാധ്യതയുണ്ടായിട്ടും ഇന്ത്യ പരാജയപ്പെട്ടതിന് കാരണം ദിനേഷ് കാര്‍ത്തിക്കാണെന്നാണ് ആരാധകര്‍ പറയുന്നത്. അവസാന പന്തില്‍ കാര്‍ത്തിക് സിക്സര്‍ അടിച്ചെങ്കിലും ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. താരത്തിന്റെ സിക്സര്‍ കുറച്ചു കൂടി നേരത്തെ വേണമായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. ജയം നേടാന്‍ കഴിയാത്തത് കാര്‍ത്തിക്കിന്റെ അനാവശ്യ തീരുമാനത്തെ തുടര്‍ന്നാണെന്നും നിര്‍ണായകമായ സമയത്ത് ക്രുണാല്‍ പാണ്ഡ്യക്ക് സ്ട്രൈക്ക് കൈമാറിയിരുന്നെങ്കില്‍ ഒരു പക്ഷെ ജയം ഇന്ത്യക്കൊപ്പം നലിന്നേനെ ഇങ്ങനെ പോകുന്നു താരത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍.
Why didn’t Karthik take that single? Does he think he is Dhoni?
— Ashish Magotra (@clutchplay) February 10, 2019
Dinesh Karthik wasted 2 deliveries even denied taking a single
Rohit Sharma & co. to Dinesh Karthik in dressing room
#INDvsNZt20 #NZvIND #NZvsIND #INDvNZ pic.twitter.com/IASfE3Ud1K
— Freaky ~ DRaval (@HODL_till_2140) February 10, 2019
Dinesh Karthik is clearly not a fan of Salman Khan. He doesn’t believe in Hit and Run.#INDvNZ
— Mr. Arora (@vishesharora19) February 10, 2019
Karthik did a Dhoni today.
😂😂 pic.twitter.com/c2o31nn9Cw— 🇮🇳ρ૨αƭყµรɦ🇮🇳💞⚔💥 (@Pratyush_Raj_) February 10, 2019
കാര്‍ത്തിക്കിനെ കണക്കിന് ട്രോളിയും ചിലര്‍ രംഗത്തു വന്നു. നന്നായി ബാറ്റ് ചെയ്തിരുന്ന ക്രുണാല്‍ പാണ്ഡ്യക്ക് എന്തിനാണ് സ്ട്രൈക്ക് നിഷേധിച്ചത് ? എല്ലാ പന്തും സിക്സറടിക്കാന്‍ കാര്ത്തിക്കെന്താ ധോണിയാണോ എന്ന് തുടങ്ങി അദ്ദേഹത്തെ പരിഹസിച്ചും വിമര്‍ശിച്ചും സൈബര്‍ ലോകത്ത് ട്രോളുകള്‍ നിറയുകയാണ്. 2012ല്‍ ആസ്ട്രേലിയക്കെതിരെ ധോണി ഇത് പോലെ സിക്സറടിച്ച് കളി നിയന്ത്രണത്തിലാക്കിയിരുന്നു. അന്ന് നാല് പന്തില്‍ 12 റണ്‍സ് വേണ്ട സമയത്ത് അശ്വിന്റെ സിംഗിളില്‍ രണ്ട് റണ്‍സ് ഓടാമായിരുന്നെങ്കിലും ധോണി ഓടിയിരുന്നില്ല. പിന്നീട് ധോണി തന്നെ കളി ജയിപ്പിച്ചിരുന്നു. ഇത് ചേര്‍ത്താണ് കാര്‍ത്തികിനെ ട്രോളുന്നത്. 63 റണ്‍സിന്റെ കൂട്ടുകെട്ടാണ് കാര്‍ത്തികും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്ന് നേടിയത്. മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.
Real Culprit : Rohit Sharma
But Legend thinks : Dinesh Karthik Just because he denied single.
Underated Finisher : Dinesh Karthik. He Played Well n at least give us chance after Rohit Test innings. #RohitSharma #INDvNZ #DineshKarthik
— Cricket Freak🤫 (@naveensurana06) February 10, 2019