ഇന്ത്യന്‍ ടീമില്‍ കോഹ്ലി എങ്ങനെയാണോ അതേ പ്രാധാന്യം തന്നെ പാക്കിസ്ഥാന് ടീമില്‍ ബാബര്‍ അസമിനുമുണ്ട്. പാക്കിസ്ഥാന്റെ വിരാട് കോലി എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. ബാബര്‍ അസം സൗത്ത് ആഫ്രിക്കയില്‍ മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കെ താരത്തെ പുകഴ്ത്തി പരിശീലകന് മിക്കി ആര്‍തര്‍. കോലിയുടെ ശൈലിയില്‍ ബാറ്റ് വീശുന്ന ബാബര്‍ അസം സമീപ നാളുകളില്‍ തന്നെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ലോകത്തെ മികച്ച അഞ്ചു താരങ്ങളിലൊരാളാകുമെന്ന് ആര്‍തര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ അസം 58 പന്തില്‍ 90 റണ്‍സെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകന് താരത്തെ പുകഴ്ത്തി രംഗത്തു വന്നത്. താന്‍ ഈ കളിക്കാരനെക്കുറിച്ച് രണ്ട് വര്‍ഷം മുന്‍പേ പറഞ്ഞിരുന്നതാണെന്ന് ആര്‍തര്‍ ചൂണ്ടിക്കാട്ടി. ഓരോ മത്സരം കഴിയുന്തോറും അസം മെച്ചപ്പെട്ടുവരികയാണ്. കോലിയേക്കാള്‍ മികച്ചവനാകുമെന്ന് താന്‍ അന്നേ പറഞ്ഞതാണന്നും പരിശീലകനായ മിക്കി ആര്‍തര്‍ പറയുന്നു.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ 221 റണ്‍സാണ് ബാബര്‍ സ്കോര്‍ ചെയ്തത്. അഞ്ച് ഏകദിനങ്ങില്‍ 195 റണ്‍സും രണ്ട് ടി20 മത്സരങ്ങളില്‍ നിന്നായി 128 റണ്‍സും താരം സ്കോര്‍ ചെയ്തു. അസം മികച്ച താരമാണെന്ന് കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്ന് ആര്‍തര്‍ പറഞ്ഞു. വരും നാളുകളില്‍ ബാബര്‍ ലോകത്തിലെ മികച്ച ബാറ്റ്സ്മാനാകും. അതിനുള്ള കഴിവും ശാരീരികക്ഷമതയും താരത്തിനുണ്ട്. ബാബറിന്റെ കളി കാണാനിരിക്കുന്നതേയുള്ളൂവെന്നും കോച്ച് പുകഴ്ത്തുന്നു.