TopTop
Begin typing your search above and press return to search.

ക്രൈസ്റ്റ് ചര്‍ച്ചിലെ വെടിവെയ്പ്; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് അത്ഭുതകരമായി

ക്രൈസ്റ്റ് ചര്‍ച്ചിലെ വെടിവെയ്പ്; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് അത്ഭുതകരമായി
ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ വെടിവെപ്പില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീ അത്ഭുതകരമായി രക്ഷപ്പെട്ടു. ന്യൂസിലാന്റ് തലസ്ഥാനമായ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഹഗ്ലി പാര്‍ക്കിന് സമീപം അല്‍ നൂര്‍ മുസ്ലീം പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്.വെടിവെ്പ്പില്‍ നിരവധി
കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവസമയത്ത് പള്ളിയുടെ പരിസരത്തുണ്ടായിരുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വെടിവെപ്പില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു. ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്നും തങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും തമീം ട്വിറ്ററില്‍ കുറിച്ചു. ന്യൂസിലാന്‍ഡ് പര്യാടനത്തിനായി ബംഗ്ലാദേശ് ടീ ഇപ്പോള്‍ ഇവിടെയുണ്ട്. പര്യടനത്തിലെ മൂന്നാമത്തെ ടെസ്റ്റ് മത്സരം നാളെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ആരംഭിക്കാനിരിക്കുകയാണ്.





പ്രശ്‌നം ഗൗരവകരമാണെന്ന് പ്രതികരിച്ച ക്രൈസ്റ്റ് ചര്‍ച്ച പൊലീസ് പള്ളി സ്ഥിതി ചെയ്യുന്ന മേഖലയിലേക്ക് പോകരുതെന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വെടിവെപ്പിന് പിന്നാലെ ക്രൈസ്റ്റ് ചര്‍ച്ചിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തരമായി അടച്ചു പൂട്ടിയിട്ടുണ്ട്. സൗത്ത് ഐലാന്റ് സിറ്റിയിലെ മറ്റൊരു മുസ്ലീം പള്ളിയിലും വെടിവയ്പുണ്ടായി. രാജ്യത്ത് അത്യന്തം ഗുരുതരമായ സാഹചര്യമാണ് ഉള്ളതെന്ന് പ്രധാനമന്ത്രി ജസീന്റ ആര്‍ഡേണ്‍ പ്രതികരിച്ചു.




Next Story

Related Stories