TopTop
Begin typing your search above and press return to search.

ഐപിഎല്‍ മത്സരത്തിനിടെ പന്ത് കാണാതെ പോയി; റീപ്ലേയുടെ സഹായം തേടിയപ്പോള്‍ പന്ത് അമ്പയറുടെ പോക്കറ്റില്‍

ഐപിഎല്‍ മത്സരത്തിനിടെ പന്ത്  കാണാതെ പോയി; റീപ്ലേയുടെ സഹായം തേടിയപ്പോള്‍ പന്ത് അമ്പയറുടെ പോക്കറ്റില്‍

ഐപിഎലില്‍ പഞ്ചാബ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തില്‍ പന്ത് കാണാതായതാണ് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്ന രസകരമായ സംഭവം.ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റില്‍ ഇത് സംഭവിക്കുമോ ? പന്തെറിയാന്‍ എത്തിയ ബൗളര്‍ പന്ത് നോക്കി നടക്കുന്നു. ആരുടെ കയ്യിലാണ് പന്തെന്ന് ആര്‍ക്കും അറിയില്ല. ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റിലാണ് ഇത് സംഭവിച്ചത്.

ബാംഗ്ലൂര്‍ ഇന്നിങ്സിലെ സ്ട്രാറ്റെജിക് ടൈം ഔട്ടിന് പിന്നാലെയാണ് പന്ത് കാണാതായത്. ബൗളേഴ്സ് എന്‍ഡില്‍ റണ്ണപ്പിനായി തയ്യാറായി നിന്ന കിങ്സ് ഇലവന്‍ ബൗളര്‍ അങ്കിത് രജ്പൂത് പന്ത് നല്‍കാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഫീല്‍ഡര്‍മാരുടെ പക്കലൊന്നും പന്തുണ്ടായില്ല. നായകന്‍ അശ്വിന്‍ പന്ത് ചോദിച്ച് അമ്പയര്‍ ഷംസുദ്ദീനിന്റെ അടുത്തുമെത്തി. ആ സമയം അമ്പയര്‍ക്കും അറിയില്ല പന്ത് എവിടെ പോയെന്ന്.

പന്ത് എവിടെയെന്ന് ആര്‍ക്കും അറിയാതെ വന്നതോടെ ഫോര്‍ത് അമ്പയര്‍ പുതിയ പന്തുമായി ക്രീസിലേക്കെത്തി. എന്നാല്‍ പന്തു കണ്ടുപിടിക്കാന്‍ റിപ്ലേ തന്നെ വേണ്ടി വന്നു. അമ്പയര്‍ ഒക്സെന്‍ഫോര്‍ഡ് ടൈം ഔട്ടിന് മുന്‍പ് പന്ത് ഷംസുദ്ദീന് കൈമാറുന്നത് റിപ്ലേകളില്‍ കാണാം. ഷംസുദ്ദീന്‍ പന്ത് പോക്കറ്റിലേക്കും ഇടുന്നതും വ്യക്തമായി.

Next Story

Related Stories