TopTop
Begin typing your search above and press return to search.

മുംബൈ നായകന്‍ രോഹിത് ശര്‍മ്മക്ക് 12 ലക്ഷം രൂപ പിഴ

മുംബൈ നായകന്‍ രോഹിത് ശര്‍മ്മക്ക് 12 ലക്ഷം രൂപ പിഴ

ഐപിഎലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള തോല്‍വിക്ക് ശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മ്മക്ക് പിഴ. മൊഹാലിയില്‍ നടന്ന മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് 12 ലക്ഷമാണ് പിഴ ചുമത്തിയിരിക്കുന്നത്. മത്സരത്തില്‍ പഞ്ചാബ് എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് മുംബൈയുടെ രണ്ടാമത്തെ തോല്‍വിയാണ് കിങ്സ് ഇലവനില്‍ നിന്ന് നേരിടേണ്ടിവന്നത്.

അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്(60) അടിച്ചുകളിച്ച രോഹിത് ശര്‍മ്മ(18 പന്തില്‍ 32) ഹാര്‍ദ്ദിക് പാണ്ഡ്യ(19 പന്തില്‍ 31) എന്നിവരുടെ ബലത്തില്‍ മുംബൈ കുറിച്ചത് ഏഴിന് 177 എന്ന വിജയലക്ഷ്യം. മറുപടി ബാറ്റിങില്‍ ലോകേഷ് രാഹുലും(71) ക്രിസ് ഗെയിലും(24 പന്തില്‍ 40) മായങ്ക് അഗര്‍വാള്‍(21 പന്തില്‍ 43) തിരിച്ചടിച്ചപ്പോള്‍ ജയം പഞ്ചാബിനൊപ്പമായിരുന്നു. ബുധനാഴ്ച ചെന്നൈ സൂപ്പര്‍കിങ്സുമായാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം.

Next Story

Related Stories