TopTop
Begin typing your search above and press return to search.

'ഗെയ്ല്‍ യുവതാരങ്ങള്‍ക്ക് ഒരു ഹീറോ' ഡാരെന്‍ ബ്രാവോ പറയുന്നു

ഗെയ്ല്‍ യുവതാരങ്ങള്‍ക്ക് ഒരു ഹീറോ ഡാരെന്‍ ബ്രാവോ പറയുന്നു

ഏകദിന ലോകകപ്പോടെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിനെ പുകഴ്ത്തി സഹതാരം ഡാരെന്‍ ബ്രാവോ. ക്രിസ് ഗെയിലിനെ ഹീറോ എന്നാണ് ബ്രാവോ വിശേഷിപ്പിച്ചിരിക്കുന്നത്. 'വളര്‍ന്നു വരുന്ന യുവതാരങ്ങള്‍ക്ക് ഒരു ഹീറോ ആയി കാണാന്‍ കഴിയുന്ന കളിക്കാരനാണ് ഗെയ്ല്‍, വെറും ഹീറോ മാത്രമല്ല ഇതിഹാസം ആണ് അദ്ദേഹം. ഗെയ്ലിന്റെ വര്‍ഷങ്ങളുടെ എക്‌സ്പീരിയന്‍സ് ഡ്രസിങ് റൂമില്‍ വലിയ പ്രഭാവമാണ് ഉണ്ടാക്കുന്നത്. കളിക്കാരുടെ എല്ലാം മുഖത്തു ചിരി വരുത്താന്‍ അദ്ദേഹത്തിന് കഴിയും' ബ്രാവോ പറഞ്ഞു.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമാണ് ഗെയ്ല്‍. കഴിഞ്ഞ ലോകകപ്പില്‍ ആണ് സിംബാബ്വെക്കെതിരെ ഏകദിനത്തിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ ആയ 215 ഗെയ്ല്‍ നേടിയത്. ബൗളിങ്ങിലും മികവ് പുലര്‍ത്തുന്ന ഗെയ്ല്‍ ഇതുവരെ 165 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Next Story

Related Stories