TopTop
Begin typing your search above and press return to search.

ഐപിഎലില്‍ ആരും കൈവരിക്കാത്ത നേട്ടം സ്വന്തമാക്കി ഡേവിഡ് വാര്‍ണര്‍

ഐപിഎലില്‍ ആരും കൈവരിക്കാത്ത നേട്ടം സ്വന്തമാക്കി ഡേവിഡ് വാര്‍ണര്‍

ഐപിഎലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് താരം ഡേവിഡ് വാര്‍ണര്‍ ആരും കൈവരിക്കാത്ത നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു താരം. 49 പന്തുകളില്‍ നിന്നായിരുന്നു വാര്‍ണര്‍ അര്‍ധസെഞ്ചുറി നേടിയത്. മത്സരത്തില്‍ 62 പന്തുകള്‍ നേരിട്ട വാര്‍ണര്‍ 70 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ അര്‍ധ സെഞ്ചുറിയോടെ ഐപിഎല്ലിലെ തകര്‍പ്പന്‍ റെക്കോര്‍ഡും വാര്‍ണര്‍ സ്വന്തം പേരിലാക്കി.

പഞ്ചാബിനെതിരെയുള്ള തുടര്‍ച്ചയായ ഏഴാം അര്‍ധസെഞ്ചുറിയായിരുന്നു. ഇതോടെ ഐപിഎല്ലില്‍ രണ്ട് വ്യത്യസ്ത ടീമുകള്‍ക്കെതിരെ തുടര്‍ച്ചയായി 7 അര്‍ധസെഞ്ചുറികള്‍ നേടുന്ന ആദ്യ താരമായി വാര്‍ണര്‍ മാറി. 2014-16 കാലഘട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയും താരം തുടര്‍ച്ചയായി 7 അര്‍ധ സെഞ്ചുറികള്‍ നേടിയിരുന്നു. 2015 ലാണ് കിംഗ്‌സ് ഇലവനെതിരെ വാര്‍ണര്‍ അര്‍ധ സെഞ്ചുറി വേട്ട തുടങ്ങിയത്. പിന്നീട് അവര്‍ക്കെതിരെ കളിച്ചപ്പോളൊക്കെ താരം അര്‍ധ ശതകം സ്വന്തമാക്കി.


Next Story

Related Stories