കായികം

2011 ലെ ലോകകപ്പ് ഫൈനൽ: ‘യുവരാജിന് മുൻപ് ബാറ്റിങ്ങിനിറങ്ങിയതെന്തിന്’ ധോണി വെളിപ്പെടുത്തുന്നു

അനായസത്തില്‍ മുരളീധരന്റെ ഓവറുകളില്‍ റണ്‍സ് നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ഉണ്ടായിരുന്നു ധോണി പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റന്‍മാരിലൊരാളായിരുന്നു മഹേന്ദ്രസിംഗ് ധോണി. മൽസരം വിജയത്തിലെത്തിക്കാനുള്ള  താരത്തിന്റെ  ക്യാപ്റ്റന്‍സി മികവ് ഇന്ത്യക്ക് ഏകദിനത്തിലും ട്വന്റി20 യിലും സമ്മാനിച്ചത്  നിരവധി നേട്ടങ്ങളാണ്. നിലവിൽ ക്യാപ്റ്റൻ സ്ഥാനത്ത് വിരാട് കൊഹ്ലിയാണെങ്കിലും താരത്തിന്റെ സാന്നിധ്യം ഇപ്പോഴും പല തീരുമാനങ്ങളിലും ടീം ഇന്ത്യക്ക്  തുണയാവാറുണ്ട്.

എന്നാല്‍ തന്റെ സുപ്രധാനമായ ഒരു തീരുമാനത്തിന്റെ പിന്നിലുള്ള കണക്കുട്ടൽ വെളപ്പെടുത്തുകയാണ് താരം. 2011 ലെ ലോകകപ്പ് ഫൈനല്‍ മത്സരത്തിൽ  യുവരാജിന് മുമ്പെ ബാറ്റിങ്ങിനിറങ്ങാൻ താരം സ്വയം തീരുമാനമെടുക്കയായിരുന്നെണാണ് വെളിപ്പെടുത്തൽ. ഇതിനുള്ള കാരണവും ധോണി വ്യക്തമാക്കുന്നു.

ശ്രീലങ്കന്‍ ടീമിലെ ഒട്ടുമിക്ക ബൗളോഴ്‌സും താൻ നായകനായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഭാഗമായിരുന്നു. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ ടീമിലുണ്ടായിരുന്ന സമയമായിരുന്നു അത്. താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാംപുകളിൽ വച്ച് അദ്ദേഹത്തിന്റെ ബോളുകള്‍ നിരവധി തവണ നേരിട്ടുണ്ട്. അതുകൊണ്ട് തന്നെ അനായസത്തില്‍ മുരളീധരന്റെ ഓവറുകളില്‍ റണ്‍സ് നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ഉണ്ടായിരുന്നു ധോണി പറഞ്ഞു. ഇത് തന്നെ ആയിരുന്നു  നിർണായകമായ ഒരു മൽസരത്തിൽ താന്‍ തന്നെ തന്റെ ബാറ്റിംഗ് ഒാഡറില്‍ മാറ്റം വരുത്താൻ കാരണമായതെന്നും  ധോണി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍