TopTop
Begin typing your search above and press return to search.

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത :ഹാര്‍ദ്ദിക്ക് പാണ്ഡ്യ തിരിച്ചെത്തും

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത :ഹാര്‍ദ്ദിക്ക് പാണ്ഡ്യ തിരിച്ചെത്തും

കരുത്തരായ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്തയെത്തി. പരുക്കേറ്റ് പുറത്തു പോയ ഇന്ത്യയുടെ മികച്ച ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തുന്നു. പരുക്ക് ഭേദപ്പെട്ട് താരം പരിശീലനം പുനരാരംഭിച്ചതായാണ് റിപോര്‍ട്ടുകള്‍. ഏഷ്യ കപ്പിനിടെയാണ് പരുക്കിനെ തുടര്‍ന്ന താരം ടീമില്‍ നിന്ന് പുറത്തു പോയത്. താന്‍ പരിക്കില്‍ നിന്ന് മോചിതനായതായും പരിശീലനം പുനരാരംഭിച്ചതായി ഹാര്‍ദ്ദിക്ക് തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പാണ്ഡ്യ ഇക്കാര്യം അറിയിച്ചത്.

ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാലാണ് ലക്ഷ്യം, അതിനായി കഠിന പരിശ്രമത്തിലാണ്, പരിക്കേറ്റ് 60 ദിവസത്തിന് ശേഷം ബൗളിംഗ് പരിശീലനം താന്‍ പുനരാരംഭിച്ചു, ഏകദിന മത്സരം കളിച്ചാല്‍ താന്‍ ഫിറ്റ്നസ് വീണ്ടെടുക്കും' പാണ്ഡ്യ പറയുന്നു.

നേരത്തെ ഏഷ്യകപ്പില്‍ ഗ്രൂപ്പ് മത്സരത്തിനിടേയാണ് ഹാര്‍ദ്ദിക്കിന് പരിക്കേറ്റത്. ഇതേതുടര്‍ന്ന് വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനം താരത്തിന് നഷ്ടമായിരുന്നു. മാത്രമല്ല ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും ഹാര്‍ദ്ദിക്ക് ഇന്ത്യന്‍ ടീമിന് പുറത്തായി. ജനുവരിയിലാണ് ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര നടക്കുക. ഓസ്‌ട്രേലികക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്താന്‍ ശ്രമിക്കുകയാണെന്നും താരം പറഞ്ഞു. മുബൈയില്‍ കഠിന ബൗളിംഗ് പരിശീലനത്തിലാണ് താരം.

Next Story

Related Stories