വൈറല്‍

വിക്കറ്റ് ലഭിക്കും മുമ്പേ തന്നെ അത് ആഘോഷിച്ച് ബ്രാവോ/ വീഡിയോ

ടി10 ക്രിക്കറ്റ് ലീഗിലാണ് ബ്രാവോയുടെ വ്യത്യസ്തമായ ആഘോഷ രീതി തരംഗമായത്.

ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ ആഘോഷ രീതികളെല്ലാം വളരെ വ്യത്യസ്തമാണ്. ക്രിസ് ഗെയ്ല്‍ മുതല്‍ ഇങ്ങോട്ട് എല്ലാവരും ഇക്കാര്യത്തില്‍ ക്യാമറാകണ്ണുകളുടെ ശ്രദ്ധ പിടിച്ച് പറ്റുന്നവരാണ്. ദാ ഇപ്പോള്‍ ആഘോഷ രീതി കൊണ്ട് വീണ്ടും ശ്രദ്ധ നേടുകയാണ് വിന്‍ഡീസ് താരമായ ഡ്വെയ്ന്‍ ബ്രാവോ. ടി10 ക്രിക്കറ്റ് ലീഗിലാണ് ബ്രാവോയുടെ വ്യത്യസ്തമായ ആഘോഷ രീതി തരംഗമായത്.

എല്ലാ ബൗളര്‍മാരും വിക്കറ്റ് ലഭിച്ചതിന് ശേഷമാണ് ആഘോഷം നടത്തുന്നതെങ്കില്‍ ഇത്തവണ ബ്രാവോ വിക്കറ്റ് ലഭിക്കും മുമ്പ് ആഘോഷം തുടങ്ങി. വിക്കറ്റ് ലഭിക്കും മുമ്പെയുള്ള ബ്രാവോയുടെ സെലിബ്രേഷന്‍ ഇപ്പോള്‍ തരംഗമാകുകയാണ്. ടി10 ക്രിക്കറ്റ് ലീഗില്‍ മറാത്ത അറേബ്യന്‍സ്, ബംഗാള്‍ ടൈഗേഴ്സ് മത്സരത്തിലായിരുന്നു ക്രിക്കറ്റിലെ അപൂര്‍വ കാഴചയായ ഈ ആഘോഷം നടന്നത്.

മത്സരത്തില്‍ ബംഗാള്‍ ടൈഗേഴ്സിന്റെ ഇന്നിംഗ്സില്‍ ബ്രാവോ എറിഞ്ഞ ഒമ്പതാം ഓവറിലായിരുന്നു സംഭവം. ബ്രാവോ എറിഞ്ഞ പന്ത് ബാറ്റ്സ്മാന്‍ ഉയര്‍ത്തിയടിച്ചപ്പോള്‍ താരത്തിന് നേരെ വന്ന പന്ത് ക്യാച്ച് ചെയ്യുന്നതിന് മുമ്പേ താരം ആഘോഷം തുടങ്ങുകയായിരുന്നു. ഇതിനിടെ തനിക്ക് മുകളില്‍ പൊങ്ങിയ ക്യാച്ച് ബ്രാവോ അനായാസം കൈയിലൊതുക്കകയും ചെയ്തു. ഈ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

.

ലുക്കാ മോഡ്രിച്; അഭയാര്‍ത്ഥിയില്‍ നിന്നും സുവര്‍ണ്ണ രാജകുമാരനിലേക്ക്

മെസ്സി- റൊണാള്‍ഡോ യുഗം അവസാനിക്കുന്നു; ‘ബാലെന്‍ ഡി ഓര്‍’ പുരസ്‌കാരം മോഡ്രിച്ചിന്, എംബാപെ മികച്ച അണ്ടര്‍-21 താരം

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍