TopTop
Begin typing your search above and press return to search.

മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരവും കുട്ടിയും അപകടത്തില്‍ മരിച്ചു

മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരവും കുട്ടിയും അപകടത്തില്‍ മരിച്ചു

ദക്ഷിണാഫ്രിക്കയുടെ മുന്‍ വനിതാ ക്രിക്കറ്റ് താരവും കുട്ടിയും കാര്‍ അപകടത്തില്‍ മരിച്ചു. ദക്ഷിണാഫ്രിക്കക്കായി ലോകകപ്പ് ഉള്‍പ്പെടെ കളിച്ച താരമായ എല്‍റീസ തേയുനീസന്‍ ഫൂരിയും കുട്ടിയുമാണ് വടക്ക് പടിഞ്ഞാറന്‍ ടൗണായ സ്റ്റില്‍ഫോന്റീനില്‍ നടന്ന അപകടത്തില്‍ മരിച്ചത്. 25 കാരിയായ ഫൂരി ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി20 യും ഉള്‍പ്പെടെ നാല് അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഏകദിന അരങ്ങേറ്റം ഇന്ത്യയിലെ കട്ടക്കില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു. 2013 ലെ ലോകകപ്പ് ടീമിലും ഫൂരി അംഗമായിരുന്നു.

മരണവാര്‍ത്ത അതീവ ദു:ഖമുണ്ടാക്കിയതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് തബാങ് മോറേ പറഞ്ഞു. ദേശീയ തലത്തിനൊപ്പം താഴേ തട്ടിലും ഫൂരി മികച്ച പ്രവര്‍ത്തനം നടത്തി വന്നിരുന്നതായി തബാങ് കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയില്‍ നടന്ന പരമ്പരയിലാണ് ഫൂരി അവസാനമായി രാജ്യത്തിനുവേണ്ടി കളിച്ചത്. 2002 ല്‍ ദക്ഷിനാഫ്രിക്കന്‍ താരം ഹാന്‍സി ക്രോണിയ വിമാനപകടത്തില്‍ മരിച്ചതായിരുന്നു ഇതിനു മുമ്പ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച ദുരന്തം.

Next Story

Related Stories