TopTop
Begin typing your search above and press return to search.

മുപ്പത്തിയാറ് വര്‍ഷത്തിന് ശേഷം കപില്‍ദേവിന്റെ റെക്കോര്‍ഡ് തകര്‍ത്ത് പാകിസ്ഥാന്‍ ഓപ്പണര്‍

മുപ്പത്തിയാറ് വര്‍ഷത്തിന് ശേഷം കപില്‍ദേവിന്റെ റെക്കോര്‍ഡ് തകര്‍ത്ത് പാകിസ്ഥാന്‍ ഓപ്പണര്‍

ഇന്ത്യക്ക് ലോകകപ്പ് നേടി കൊടുത്തിട്ടുള്ള ക്യാപ്റ്റനാണ് കപില്‍ദേവ്. എന്നാല്‍ ഇപ്പോള്‍ സാക്ഷാല്‍ കപിലിന്റെയും റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞിരിക്കുകയാണ് പാകിസ്ഥാന്‍ ഓപ്പണറായ ഇമാം ഉള്‍ ഹഖ്. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഏകദിന മത്സരത്തില്‍ 150 റണ്‍സ് തികയക്കുന്ന താരമെന്ന കപിലിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്.

1983 ലെ ലോകപ്പില്‍ തന്റെ 24 ാം വയസില്‍ സിംബാബുവെക്കെതിരെ 175 റണ്‍സാണ് കപില്‍ നേടിയത്. കഴിഞ്ഞ ദിവസം മിന്നും ഫോമിലുള്ള പാകിസ്ഥാന്‍ ഓപ്പണര്‍ ഇമാംഉള്‍ ഹഖ്. ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ഏകദിന മത്സരത്തില്‍ 151 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഈ ഇന്നിംഗ്‌സോടെയാണ് ഇന്ത്യന്‍ ഇതിഹാസ താരം കപില്‍ദേവിന്റെ പേരിലുണ്ടായിരുന്ന തകര്‍പ്പന്‍ ഏകദിന റെക്കോര്‍ഡും ഇമാം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം 131 പന്തില്‍ 151 റണ്‍സ് നേടുമ്പോള്‍ 23 വയസും, 153 ദിവസവുമായിരുന്നു ഇമാമിന് പ്രായം. 36 വര്‍ഷത്തിന് ശേഷമാണ് ഈ റെക്കോര്‍ഡിന് പുതിയ അവകാശി എത്തിയിരിക്കുന്നത്.


Next Story

Related Stories