TopTop
Begin typing your search above and press return to search.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പുതിയ ഇന്നിംഗ്‌സിന് തുടക്കമിട്ട് ഗൗതംഗംഭീര്‍

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പുതിയ ഇന്നിംഗ്‌സിന് തുടക്കമിട്ട് ഗൗതംഗംഭീര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ ക്രിക്കറ്റ് താരം ഗൗതംഗംഭീര്‍ പുതിയ ഇന്നിംസിന് തുടക്കമിട്ടിരിക്കുകയാണ്. രാഷ്ട്രീയത്തിനിറങ്ങാന്‍ താനില്ലെന്ന് നേരത്തെ പല തവണ പറഞ്ഞിരുന്ന ഗംഭീര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പ്രവേശനം നടത്തിയിരിക്കുകയാണ്. താരത്തിന്റെ ആരാധകരെ വരെ പുതിയ തീരുമാനം ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ താരം ബിജെപിയില്‍ ആണ് അംഗത്വം എടുത്തത്‌. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡെല്‍ഹിയിലെ തന്റെ സ്വന്തം മണ്ഡലത്തില്‍ അദ്ദേഹം മത്സരിക്കുകയും ചെയ്യും. ഇന്ത്യയ്ക്ക് രണ്ട് ലോകകിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഗംഭീര്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.


Next Story

Related Stories