TopTop

'കോഹ്‌ലി സ്വന്തം ടീമിനോട് നന്ദി പറയണം'; കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്ത് ഗംഭീര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12 ാം സീസണ്‍ ആരംഭിക്കാനിരിക്കെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനായ കോഹ്‌ലി സ്വന്തം ടീമിനോട് നന്ദി പറയണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നിരിക്കുകയാണ് ഗൗതംഗംഭീര്‍. ടീമിന് നിരാശ നല്‍കുന്ന മത്സരഫലങ്ങളാണ് കോഹ്‌ലി നല്‍കിയിട്ടുള്ളത്.  മൂന്ന് വട്ടം വീതം ഐപിഎല്‍ കിരീടം നേടിയ ധോണിയുമായും, രോഹിത് ശര്‍മയുമായും കോഹ് ലിയെ താരതമ്യം ചെയ്യരുത് എന്നും ഗംഭീര്‍ പറയുന്നു. എന്നിട്ടും നായകനായി തന്നെ തുടരുവാന്‍ കോഹ്‌ലിയെ ടീം അനുവദിക്കുന്നു.

കോഹ്‌ലി മികവുള്ള നായകനായി തനിക്കൊരിക്കലും തോന്നിയിട്ടില്ല. ക്യാപ്റ്റനെന്ന നിലയില്‍ താരത്തിന് മികച്ച തീരുമാനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍ റെക്കോര്‍ഡുകളുടെ കാര്യത്തില്‍ മുന്നിലുമാണ് താരം. ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകുവാനുണ്ട്. ഏഴ്, എട്ട് വര്‍ഷത്തോളമായി കോഹ് ലി ബാംഗ്ലൂരിന്റെ നായകനായിരിക്കുന്നു. ടൂര്‍ണമെന്റില്‍ കിരീടത്തിലേക്ക് ടീമിനെ എത്തിക്കുവാന്‍ സാധിക്കാത്ത ഒരു നായകനെ ഇത്രയും വര്‍ഷം ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തുക എന്നത് വലിയ കാര്യമാണ്. അങ്ങിനെയൊരു ഭാഗ്യം പല ക്യാപ്റ്റന്‍മാര്‍ക്കും ലഭിച്ചിട്ടില്ലെന്നും ഗംഭീര്‍ പറയുന്നു.



കിരീടത്തിനായി ഇനിയും കാത്തിരിക്കുവാന്‍ വയ്യെന്ന് പറഞ്ഞായിരുന്നു പതിനൊന്നാം ഐപിഎല്‍ സീസണിനായി കോഹ് ലിയും സംഘവും എത്തിയത്. എന്നാല്‍ അന്നും ബാഗ്ലൂരിന് കാലിടറി. ലോക കപ്പ് വര്‍ഷം എത്തുന്ന ഐപിഎല്‍ ബാംഗ്ലൂര്‍ സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം ഫൈനല്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി ടീം തോല്‍ക്കുന്നതിന്റെ കാരണം തെറ്റായ തീരുമാനങ്ങള്‍ തന്നെയായിരുന്നുവെന്നും കോഹ് ലി വെളിപ്പെടുത്തിയിരുന്നു.

Next Story

Related Stories