TopTop
Begin typing your search above and press return to search.

സെഞ്ച്വറി നേട്ടം; ലോകരാജ്യങ്ങളെ മറികടന്ന് വിരാട് കോഹ്‌ലി

സെഞ്ച്വറി നേട്ടം; ലോകരാജ്യങ്ങളെ മറികടന്ന് വിരാട് കോഹ്‌ലി

ലോകക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. സ്ഥിരതയാര്‍ന്ന ബാറ്റിംഗിലൂടെ ഇതിഹാസങ്ങളുടെ വരെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പുതിയ റെക്കോര്‍ഡ് കുറിക്കുന്നതിലും കോഹ് ലി മുന്നിലാണ്. ഓസ്‌ട്രേലിയക്കെതിരെ ഇന്നലെ റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തിലും സെഞ്ചുറി നേടിയിരുന്നു. ഏകദിന കരിയറിലെ കോലിയുടെ നാല്‍പ്പത്തിയൊന്നാം സെഞ്ചുറിയായിരുന്നു ഇത്. സെഞ്ച്വറി നേട്ടം കോഹ്‌ലിയെ ലോകക്രിക്കറ്റിലെ മറ്റൊരു നേട്ടത്തിന് അര്‍ഹനാക്കി.

2017 മുതല്‍ നേടിയ ഏകദിന സെഞ്ചുറികളുടെ കാര്യത്തില്‍ 4 രാജ്യങ്ങളെയാണ് കോഹ്‌ലി ഒറ്റയ്ക്ക് മറികടന്നിരിക്കുന്നത്. 2017 തുടങ്ങിയതിന് ശേഷം കോഹ്‌ലി നേടിയ പതിനഞ്ചാമത്തെ ഏകദിന സെഞ്ച്വറിയായിരുന്നു ഇത്.

ഈ കാലയളവില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് കോഹ്‌ലി നേടിയത്ര സെഞ്ചുറി നേടാന്‍ കഴിഞ്ഞിട്ടില്ല. പാകിസ്ഥാന്‍ താരങ്ങളെല്ലാവരും കൂടി 14 സെഞ്ച്വറികളാണ് ഈ സമയത്ത് നേടിയത്. ബംഗ്ലാദേശ് (13 സെഞ്ചുറി), വെസ്റ്റിന്‍ഡീസ് (12 സെഞ്ചുറി) ശ്രീലങ്ക (10 സെഞ്ചുറി) എന്നിങ്ങനെയാണ് ഈ കാലയളവില്‍ നേടിയിട്ടുള്ളത്. ഈ സമയക്രമത്തില്‍ നേടിയ ഏകദിന സെഞ്ചുറിക്കണക്കില്‍ കോഹ്‌ലിയെ മറികടക്കാന്‍ മേല്‍പ്പറഞ്ഞ 4 ടീമുകള്‍ക്കും കഴിഞ്ഞിട്ടില്ല. അതേസമയം 2017 ന്റെ തുടക്കം മുതല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 25 സെഞ്ച്വറികള്‍ കോഹ്‌ലി നേടിയിട്ടുണ്ട്.

Next Story

Related Stories