TopTop
Begin typing your search above and press return to search.

തുടര്‍ച്ചയായ മൂന്നാം തവണയും ഐസിസിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചെങ്കോല്‍ നേട്ടം സ്വന്തമാക്കി ഇന്ത്യ

തുടര്‍ച്ചയായ മൂന്നാം തവണയും ഐസിസിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചെങ്കോല്‍ നേട്ടം സ്വന്തമാക്കി ഇന്ത്യ
തുടര്‍ച്ചയായ മൂന്നാം വട്ടവും ഐസിസിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചെങ്കോല്‍ നേട്ടം ഇന്ത്യക്ക്. ഇത്തവണയും ഏപ്രില്‍ ഒന്നിന് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതോടെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചെങ്കോല്‍ നേട്ടത്തില്‍ ഇന്ത്യ ഹാട്രിക്ക് തികച്ചത്. നേട്ടത്തെ തുടര്‍ന്ന് ഒരു ദശലക്ഷം യു.എസ് ഡോളറിന്റെ (ഏകദേശം 6 കോടി 92 ലക്ഷം രൂപ) സമ്മാനമായി ഇന്ത്യയ്ക്ക് ലഭിക്കും.



ഐസിസിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചെങ്കോല്‍ ഒരിക്കല്‍ കൂടി ലഭിച്ചതില്‍ തങ്ങള്‍ക്ക് അങ്ങേയറ്റം അഭിമാനമുണ്ടെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പ്രതികരിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നിലെത്തുന്നത് കൂടുതല്‍ സന്തോഷം നല്‍കുന്നതായും കോഹ്ലി പറഞ്ഞു.

Next Story

Related Stories