TopTop
Begin typing your search above and press return to search.

പന്തില്ല!: ഇന്ത്യന്‍ ലോകകപ്പ് ടീം പ്രഖ്യാപിച്ചു

പന്തില്ല!: ഇന്ത്യന്‍ ലോകകപ്പ് ടീം പ്രഖ്യാപിച്ചു

ഐസിസി ഏകദിന ലോകപ്പിനായി വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ദിനേഷ് കാര്‍ത്തിക്കിനും വിജയ് ശങ്കറിനും ടീമില്‍ ഇടം ലഭിച്ചപ്പോള്‍ ഋഷഭ് പന്തിനും അമ്പാട്ടി റായുഡുവിനും അവസരം നഷ്ടപ്പെട്ടു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

രവീന്ദ്ര ജഡേജ, വിജയ് ശങ്കര്‍, ലോകേഷ് രാഹുല്‍ എന്നിവരെ പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മേയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ലോകകപ്പ്. മുന്‍ ഇന്ത്യന്‍ താരം കൂടിയായ എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സിലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. സരണ്‍ദീപ് സിങ്, ദെബാങ് ഗാന്ധി, ജതിന്‍ പരാഞ്ജ്‌പെ, ഗഗന്‍ കോഡ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ

Next Story

Related Stories