TopTop
Begin typing your search above and press return to search.

രോഹിതിന്റെ സെഞ്ച്വറി കരുത്തില്‍ ബംഗ്ലാദേശിനെതിരെ 314 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്ത്യ

രോഹിതിന്റെ സെഞ്ച്വറി കരുത്തില്‍ ബംഗ്ലാദേശിനെതിരെ 314 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്ത്യ
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്ത്യ.   രൊഹിത് ശര്‍മ്മ- കെ.എല്‍ രാഹുല്‍ സഖ്യത്തിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്. 92 പന്തുകളില്‍  104 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ നിരയില്‍ മികച്ച സ്‌കോറര്‍.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും(77) രോഹിത് ശര്‍മ്മയും(104) മികച്ച തുടക്കമാണ് നല്‍കിയത്. ഈ ലോകപ്പിലെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടുമായി ഇരുവരും തിളങ്ങിയപ്പോള്‍ ഇന്ത്യ 180 റണ്‍സെന്ന സുരക്ഷിത സ്‌കോറില്‍ എത്തിയിരുന്നു. ഇന്നിംഗ്‌സിന്റെ 30 ആം ഓവറിലാണ് ഇന്ത്യക്ക് രോഹിത് ശര്‍മ്മയെ നഷ്ടമാകുന്നത്. 92 പന്തുകളില്‍ നിന്നായിരുന്നു രോഹിത് 104 റണ്‍സ് നേടിയത്. പിന്നീട് 15 റണ്‍സ് അകലെ കെ.എല്‍ രാഹുലിനെയും നഷ്ടമായി. ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 27 പന്തുകളില്‍ നിന്ന് 26 റണ്‍സ് എടുത്ത് മടങ്ങി. ഇന്ത്യ 237 ന് മൂന്ന് എന്ന നിലയിലായി. പിന്നീട് ക്രീസിലെത്തിയ സൂപ്പര്‍ താരം റിഷഭ് പന്ത് ഇന്ത്യന്‍ സ്‌കോറിംഗ് വേഗത്തിലാക്കി 41 പന്തുകളില്‍ നിന്ന് 48 റണ്‍സെടുത്താണ് താരം മടങ്ങിയത്. ശേഷം ഹാര്‍ദ്ദീഖ് പാണ്ഡ്യ എത്തിയെങ്കിലും അക്കൗണ്ട് തുറക്കാതെ മടങ്ങി. എട്ട് റണ്‍സെടുത്ത് ദിനേഷ് കാര്‍ത്തിക്ക് മടങ്ങുമ്പോള്‍ മറു വശത്ത് ധോണി മാത്രമാണ് ബാറ്റസ്മാനായി ഉണ്ടായിരുന്നത്. അവസാന ഓവറുകളില്‍ 33 പന്തുകളില്‍ നിന്ന് 35 റണ്‍സ് നേടിയ മഹേന്ദ്രസിംഗ് ധോണിയുടെ ഇന്നിംഗ്‌സ് മികച്ച സ്‌കോര്‍ നേടുന്നതില്‍ നിര്‍ണായകമായി. ഭുവനേശ്വര്‍ കുമാര്‍( 2),മുഹമ്മദ് സമി(1) എന്നിവരും സ്‌കോര്‍ ചെയ്തു. ബംഗ്ലാദേശ് നിരയില്‍ മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നും ഷാക്കീബ് അല്‍ ഹസന്‍, റൂബല്‍ ഹൊസെയ്ന്‍, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ ഒരു വിക്കറ്റും വീഴ്ത്തി.

Next Story

Related Stories