TopTop
Begin typing your search above and press return to search.

ദക്ഷിണാഫ്രിക്കയെ പിടിച്ച് കെട്ടി കിവീസ് പേസ് നിര; ന്യൂസിലാന്‍ഡിന് വിജയലക്ഷ്യം 242

ദക്ഷിണാഫ്രിക്കയെ പിടിച്ച് കെട്ടി കിവീസ് പേസ് നിര; ന്യൂസിലാന്‍ഡിന് വിജയലക്ഷ്യം 242
ലോകകപ്പില്‍ ന്യൂസിലാന്‍ഡ് പേസര്‍മാരുടെ മുന്നില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കുറഞ്ഞ സ്‌കോര്‍. 49 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടാനെ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞുള്ളു. ടോസ് നേടിയ കിവീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ഇന്നിംഗ്‌സ് സ്‌കോര്‍ ഒമ്പതില്‍ നില്‍ക്കെ രണ്ടാം ഓവറില്‍ ഡി കോക്ക്(5) പുറത്തായി. ബോള്‍ട്ടാണ് വിക്കറ്റ് നേടിയത്. ശേഷമെത്തിയ ഫാഫ് ഡ്യൂപ്ലസിസും ഹഷിം അംലയും കിവീസ് പേസ് നിരയ്ക്ക് മുന്നില്‍ ചെറുത്തു നില്‍ക്കാനാണ് ശ്രമം നടത്തിയത്. സ്‌കോറിംഗ് വേഗം കുറഞ്ഞതോടെ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച ഡ്യൂപ്ലസിസ്(23) പുറത്തായി.

മര്‍ക്രം(38), അംല(55) എന്നിവരുടെ കൂട്ടുകെട്ടാണ് അല്‍പമെങ്കിലും ഭേദപ്പെട്ട സ്‌കോര്‍ ദക്ഷിണാഫ്രിക്കയ്ക്ക് സമ്മാനിച്ചത്. 59 ന് രണ്ട് എന്ന നിലയില്‍ നിന്ന് സ്‌കോര്‍ 111 വരെ എത്തിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. പിന്നീട് സാറ്റ്‌നറുടെ ഓവറില്‍ അംല പുറത്താകുകയായിരുന്നു. പിന്നീട് വിക്കറ്റുകള്‍ പൊടുന്നനെ നഷ്ടപ്പെടുകയായിരുന്നു. 136 ന് നാല്, 208 ന് അഞ്ച്,218 ന് ആറ് എന്നിങ്ങനെ വിക്കറ്റുകള്‍ നഷ്ടമമായി. വാന്‍ ഡെര്‍ ഡസന്‍(67 ),ഡേവിഡ് മില്ലര്‍(36), മോറിസ്(6 ) എന്നിവരാണ് സ്‌കോറിംഗ് നടത്തിയ മറ്റുള്ളവര്‍. കീവീസ് നിരയില്‍ ട്രെന്റ് ബോള്‍ട്ട്, ഗ്രാന്‍ഡ് ഹോം, സാറ്റ്‌നര്‍ എന്നിവര്‍ ഒരോ വിക്കറ്റും. ഫെര്‍ഗൂസണ്‍ മൂന്ന് വിക്കറ്റും നേടി.

Next Story

Related Stories