TopTop
Begin typing your search above and press return to search.

ഇങ്ങനെ ഹിറ്റ് വിക്കറ്റായാല്‍ ഔട്ട് വിധിക്കാനാകില്ല; ബംഗ്ലാദേശ്- വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ സംഭവിച്ചത്

ഇങ്ങനെ ഹിറ്റ് വിക്കറ്റായാല്‍ ഔട്ട് വിധിക്കാനാകില്ല; ബംഗ്ലാദേശ്- വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ സംഭവിച്ചത്
ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് - ബംഗ്ലാദേശ് മത്സരത്തിലുണ്ടായ രസകരമായ സംഭവമാണ് ക്രിക്കറ്റ് ലോകത്ത് പ്രചരിക്കുന്നത്. ഹിറ്റ് വിക്കറ്റുകള്‍ പല മത്സരങ്ങളിലും ഉണ്ടായിട്ട്. പലപ്പോഴും ബാറ്റ്‌സ്മാന്‍മാര്‍ ഹിറ്റ് വിക്കറ്റായി പുറത്തു പോയിട്ടുണ്ട്. സ്റ്റംപില്‍ ബാറ്റ് തട്ടിയും ഹെല്‍മറ്റ് വീണും ബാറ്റ്സ്മാന്റെ കാല് തട്ടിയും ബാറ്റ്സ്മാന്‍ പുറത്താവാറുണ്ട്. ലോകകപ്പില്‍ ബംഗ്ലാദേശ്- വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലും ഒരു ഹിറ്റ് വിക്കറ്റ് നടന്നു. എന്നാല്‍ അംപയര്‍ ഔട്ട് വിധിച്ചില്ല.

മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ 49ാം ഓവറിലാണ് സംഭവം. ബംഗ്ലാദേശ് പേസറുടെ യോര്‍ക്കറിനെതിരെ വിന്‍ഡീസ് താരം ഒഷാനെ തോമസ് ഒരു ഷോട്ട് കളിച്ചു. എന്നാല്‍ അദ്ദേഹത്തിന് പന്ത് തൊടാനായില്ല. ഷോട്ടിന് ശേഷം ബാറ്റ് താഴ്ത്തുന്നതിനിടെ ബാറ്റ് സ്റ്റംപില്‍ കൊള്ളുകയായിരുന്നു. ഹിറ്റ് വിക്കറ്റിന് അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ ഔട്ട് വിളിച്ചില്ല. ആക്ഷന്‍ കഴിഞ്ഞതിന് ശേഷമാണ് ബാറ്റ് സ്റ്റംപില്‍ കൊണ്ടതെന്നായിരുന്നു തേര്‍ഡ് അമ്പയറുടെ വാദം.


Next Story

Related Stories