UPDATES

കായികം

രോഹിതും രാഹുലും ഇന്ത്യയുടെ മികച്ച ഓപ്പണിംഗ് ജോഡികള്‍; സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ എതിരിടും

ശ്രീലങ്കയ്‌ക്കെതിരെയുള്ള വിജയത്തോടെ ഒമ്പതു മത്സരങ്ങളില്‍നിന്ന് 15 പോയന്റുമായി ഇന്ത്യ പട്ടികയില്‍ ഒന്നാമതെത്തി.

ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ(103)ന്റെ കെ.എല്‍ രാഹുല്‍(111)ന്റെയും തകര്‍പ്പന്‍ ഇന്നിംഗ്സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. സെമി ഫൈനലിനിറങ്ങുന്ന ഇന്ത്യക്ക് രോഹിത് ശര്‍മ്മയ്ക്കു പുറമെ കെ.എല്‍ രാഹുലും ഫോമിലേക്ക് ഉയര്‍ന്നത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. ടോസ് നേടി ബാറ്റിംഗിനിറങ്ങി സ്വപ്ന തുല്യമായ തുടക്കമാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സിന് നല്‍കിയത്. 94 പന്തുകളില്‍ നിന്ന് 103 റണ്‍സെടുത്ത് സെഞ്ച്വറി പ്രകടനവുമായി രോഹിത് ശര്‍മ്മ തിളങ്ങിയപ്പോള്‍ രോഹിതിന് ശക്തമായ പിന്തുണയേകിയ കെ.എല്‍ രാഹുല്‍ 118 പന്തുകളില്‍ നിന്ന് 111 റണ്‍സ് നേടി സെഞ്ച്വറി ആഘോഷമാക്കി. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

മത്സരത്തില്‍ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടം രോഹിതിന് സ്വന്തമായി. ഇംഗ്ലണ്ട് ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയാണ് ലീഡ്സില്‍ താരം കുറിച്ചത്. 2015ലെ ലോകകപ്പില്‍ നാലു സെഞ്ച്വറികള്‍ നേടിയ ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. ലോകകപ്പില്‍ ആകെ ആറ് സെഞ്ച്വറികള്‍ നേടിയ താരം ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(6 എണ്ണം) റെക്കോര്‍ഡിനൊപ്പമെത്തി. ഒരു ലോകകപ്പില്‍ 600 റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന നേട്ടവും രോഹിത് നേടി. 2003ലെ ലോകകപ്പില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(673 റണ്‍സ്), 2007ല്‍ മാത്യു ഹെയ്ഡന്‍(659 റണ്‍സ്), ഈ ലോകകപ്പില്‍ ഷാക്കിബ് അല്‍ ഹസന്‍(606 റണ്‍സ്) എന്നിവരാണ് രോഹിത്തിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍. 94 പന്തില്‍ 103 റണ്‍സ് നേടി രോഹിത് പുറത്തായി.

ബാറ്റിംഗ് നിരയ്ക്ക് പുറമെ ബൗളിംഗ് നിരയില്‍ ഷമിയും ബുംറയും ഇന്ത്യന്‍ ക്യാമ്പിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. ഒപ്പം ഭുവനേശ്വര്‍ കുറമാറും കുല്‍ദീപും ചഹലും തിളങ്ങുന്നതോടെ ബോളിംഗ് യൂണിറ്റും ശക്തമാണ്. ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദീക് പാണ്ഡ്യയും മികച്ച പ്രകടനമാണ് കാഴ്ചെവയ്ക്കുന്നത്. സെമിയില്‍ ഇന്ത്യയ്ക്ക് ന്യൂസീലന്‍ഡാണ്‌
എതിരാളികള്‍. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ 10 റണ്‍സിന് തോല്‍പ്പിച്ചതോടെ ഓസീസ് പോയന്റ് പട്ടികയില്‍ രണ്ടാമതായി. ശ്രീലങ്കയ്‌ക്കെതിരെയുള്ള വിജയത്തോടെ ഒമ്പതു മത്സരങ്ങളില്‍നിന്ന് 15 പോയന്റുമായി ഇന്ത്യ പട്ടികയില്‍ ഒന്നാമതെത്തി. 14 പോയന്റുള്ള ഓസ്ട്രേലിയ രണ്ടാമതായി. പട്ടികയിലെ ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിലാണ് ആദ്യ സെമി. പിന്നീട് രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകള്‍ ഏറ്റുമുട്ടും. ജൂലൈ ഒമ്പതിന് മാഞ്ചെസ്റ്ററില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടും. ഇംഗ്ലണ്ട് – ഓസീസ് സെമി ജൂലൈ 11-ന് എഡ്ജ്ബാസ്റ്റണിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍