TopTop
Begin typing your search above and press return to search.

കോഹിന്നൂര്‍ രത്നത്തില്‍ നോട്ടമിട്ട് കോഹ്‌ലി; എലിസബത്ത് രാജ്ഞിയുമൊത്തുള്ള താരത്തിന്റെ ചിത്രത്തെ ട്രോളി ആരാധകര്‍

കോഹിന്നൂര്‍ രത്നത്തില്‍ നോട്ടമിട്ട് കോഹ്‌ലി; എലിസബത്ത് രാജ്ഞിയുമൊത്തുള്ള താരത്തിന്റെ ചിത്രത്തെ ട്രോളി ആരാധകര്‍

ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി ബക്കിങ്ഹാം കൊട്ടാരത്തില്‍ ടീം ക്യാപ്റ്റന്‍മാരും എലിസബത്ത് രാജ്ഞിയും തമ്മിലുള്ള കൂടി കാഴ്ചയുടെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. എന്നാല്‍ ഇന്ത്യയിലെ ട്വിറ്റര്‍ ഫോളോവേഴസിന്റെ ശ്രദ്ധയില്‍പ്പെട്ടത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും എലിസബത്ത് രാജ്ഞിയുമൊത്തുള്ള ചിത്രങ്ങളാണ്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിലെ ചിത്രങ്ങള്‍ ഏറ്റെടത്തിരിക്കുകയാണ് ട്രോളന്‍മാര്‍. ഇരുവരുമൊന്നിച്ചുള്ള ചിത്രം ബിസിസിഐ പങ്കുവച്ചതോടെയാണ് രസകരമായ മീമുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്.

കോഹ്‌ലിക്ക് മുന്നിലെത്തിയ എലിസബത്ത് രാജ്ഞിയെ് സൂക്ഷിച്ച് നോക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ട്രോളിന് ഇരയായത്.ഈ സമയം കോഹ്‌ലി പറയുന്ന സംഭാഷണം ഭാവനയില്‍ പറഞ്ഞാണ് ആരാധകര്‍ ചിത്രത്തെ ട്രോളിയത്. ലോകകപ്പ് ജയിച്ചാല്‍ ആ കോഹിന്നൂര്‍ രത്നം കൂടെയിങ്ങ് തിരികെ തന്നേക്കുമോ എന്ന് ചോദിക്കുന്ന കോഹ് ലിയും , തമാശ പറയല്ലേ ചെക്കാ എന്ന് മറുപടി നല്‍കുന്ന രാജ്ഞിയുമാണ് മീമുകളില്‍ രസകരം. അതേസമയം കിരീടവുമായി നാട്ടിലേക്ക് വരുന്ന വഴിക്ക് നമ്മുടെ കോഹിന്നൂരും എടുത്തോളൂ എന്നും, കോഹിന്നൂര്‍ തരില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവരണം എന്നുമായിരുന്നു മറ്റു ചില ട്രോളന്‍മാരുടെ ആവശ്യം.വിരാട് കോഹ് ലിക്ക് പുറമേ ഇംഗ്ലണ്ടിന്റെ നായകന്‍ ഇയാന്‍ മോര്‍ഗനും മറ്റെല്ലാ ടീമുകളുടെ നായകന്‍മാരും രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Next Story

Related Stories