ലോകകപ്പില്‍ ആവേശം വിതറിയ കലാശ പോരാട്ടത്തില്‍ കിവീസിനെതിരെ സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ട് കന്നി ലോകകപ്പ് നേട്ടത്തിലെത്തി. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്യാനെത്തിയത് ഇംഗ്ലണ്ടും. കിവീസിന്റെ ഹെന്റി എറിഞ്ഞ ഓവറില്‍ ജോസ് ബടലറും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് 15 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ജോഫ്ര ആര്‍ച്ചറുടെ ഓവറില്‍ കിവീസിന് 15 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന കിവീസ് ബാറ്റ്സ്മാന്മാരെ ഇംഗ്ലണ്ട് ഫീല്‍ഡര്‍മാര്‍ തോല്പിച്ചു. റോയ്യുടെ ത്രോയില്‍ ബട്ലര് സ്റ്റംപ് ചെയ്തപ്പോള്‍ സമനിലയും ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പും.
ന്യൂസിലാന്റ് ഉയര്‍ത്തിയ 241 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. അതിന് ശേഷമാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്.
നേരത്തെ കിവീസ് ഉയര്‍ത്തിയ 242 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലീഷ് നിരയെ കിവി ബൗളര്‍മാര്‍ വിറപ്പിച്ചപ്പോള്‍ നൂറു റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. വന്‍ തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിന് രക്ഷകരായി എത്തിയത് ബെന്സ്റ്റോക്സും ജോസ് ബട്ലറുമായിരുന്നു. 86 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടമാക്കിയ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റില്‍ സ്റ്റോക്സ് ബട്ലര് സഖ്യം കൂട്ടിച്ചേര്‍ത്ത 110 റണ്‍സാണ് കരുത്തായത്. ബെന്‍സറ്റോക്സ് 98 പന്തുകളില്‍ 84 റണ്‍സ് നേടി പുറത്താകാതെ നിന്നത് ഇംഗ്ലണ്ടിന് നിര്‍ണായകമായി. 60 പന്തുകളില്‍ നിന്ന് 59 റണ്‍സെടുത്ത് ബട്ലര് മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് ജയത്തിന് അകലെ ആയിരുന്നില്ല. ഇംഗ്ലണ്ട് ഇന്നിംഗ്സ് 195 നില്‍ക്കെ 45 മത്തെ ഓവറിലാണ് ബട്ലര് മടങ്ങിയത്. ഒരു 24 പന്തുകളില്‍ നിന്ന് 39 റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരിക്കെ ബെന്‍സ്റ്റോക്സിന് പിന്തുണ നല്‍കാനെത്തിയ ക്രിസ് വോക്ക്സ് രണ്ട് റണ്‍സെടുത്ത് മടങ്ങിയതോടെ 203 ന് ആറ് എന്ന നിലയിലായി. പിന്നീടെത്തിയ പ്ലംകറ്റ് നിര്‍ണായക ഘട്ടത്തില്‍ റണ്‍സ് സ്കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടി. മറുവശത്ത് ബെന്‍സ്റ്റോകസ് ആക്രമിച്ച് കളിച്ചു തുടങ്ങിയെങ്കിലും വിക്കറ്റ് നഷ്ടപ്പെട്ടാല്‍ കാര്യങ്ങള്‍ കിവീസിന് അനുകൂലമായേക്കുമെന്ന സ്ഥിതി ആയിരുന്നു. പിന്നീട് 220 ന് ഏഴ്, 227 ന് എട്ട്, 240 ന് ഒമ്പത്, എന്നിങ്ങനെ വിക്കറ്റുകള്‍ വീണപ്പോഴും അവസാന പന്തില്‍ ഒരു റണ്‍സ് നേടി ബെന്‍സ്റ്റോക്സ് മത്സരം ടൈയിലേക്ക് എത്തിച്ചു. പിന്നീടാണ് വിജയികളെ നിര്‍ണയിക്കാന്‍ സൂപ്പര്‍ ഓവര്‍ മത്സരം നടത്തിയത്.
നേരത്തൈ ഇന്നിംഗ്സ് തുടക്കത്തില്‍ ആദ്യ പന്തില്‍ത്തന്നെ പുറത്താകലിന്റെ വക്കില്‍നിന്ന് രക്ഷപ്പെട്ട ജെയ്സണ്‍ റോയിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 20 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 17 റണ്‍സെടുത്ത താരത്തെ മാറ്റ് ഹെന്റിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥം ക്യാച്ചെടുത്താണ് പുറത്താക്കിയത്. പിന്നീട് 59 റണ്‍സിലാണ് ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റ് വീഴുന്നത്. 18 ആം ഓവറില്‍ ജോ റൂട്ടിന്റെ വിക്കറാണ് നഷ്ടമായത്. ഗ്രാന്‍ഡ് ഹോമിനാണ് വിക്കറ്റ് നേട്ടം. പിന്നീട് 55 പന്തില്‍ 36 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയും പുറത്തായി. ഫെര്‍ഗൂസണാണ് വിക്കറ്റ് നേട്ടം. 24 മത്തെ ഓവറില്‍ ഇന്നിംഗ്സ് സ്കോര്‍ 86 നായകന് ഓയിന്‍ മോര്ഗന് പുറത്താകുന്നത്. 22 പന്തുകളില്‍ നിന്ന് ഒമ്പത് റണ്‍സ് എടുത്താണ് താരം മടങ്ങിയത്. കിവീസ് നിരയില്‍ ഫൊര്‍ഗൂസണ്‍, ജെയിംസ് നീഷം എന്നിവര്‍ മൂന്നും മാറ്റ് ഹെന്റി, ഗ്രാന്‍ഡ്ഹോം, എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡിന് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. കിവീസ് നിരയില്‍ 55 റണ്‍സെടുത്ത നിക്കോളാസ് ആണ് മികച്ച സ്കോറര്‍. ടോസ് നേടി ഇന്നിംഗ്സ് ആരംഭിച്ച കിവീസ് നിര ഇംഗ്ലീഷ് പേസര്‍മാര്‍ക്കെതിരെ ചെറുത്തു നില്ക്കാന് ശ്രമിച്ചെങ്കിലും 29 റണ്‍സില്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ഇന്നിംഗ്സ് സ്കോര്‍ 29ല്‍ നില്‍ക്കെ മാര്ട്ടിന് ഗപ്ടിലാണ് ആദ്യം പുറത്തായത്. 18 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 19 റണ്‍സെടുത്ത ഗപ്ടില്‍, ക്രിസ് വോക്സിന്റെ പന്തില്‍ എല്‍ബിയിലൂടെയാണ് പുറത്തായത്. ഗപ്ടില്‍ തീരുമാനം റിവ്യൂ ചെയ്തെങ്കിലും ഫലമുണ്ടായില്ല. ന്യൂസീലന്‍ഡിന് റിവ്യൂ നഷ്ടമാവുകയും ചെയ്തു. പിന്നീട് ക്രീസിലെത്തിയ നായകന് കെയ്ന്‍ വില്യംസണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയെങ്കിലും ഇന്നിംഗ്സ് സ്കോര്‍ 103 ല്‍ നില്‍ക്കെ 53 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത് കെയ്ന്‍ വില്യംസണും പുറത്തായി. പ്ലകെറ്റിനാണ് വിക്കറ്റ് നേട്ടം. 77 പന്തുകളില്‍ നിന്ന് 55 റണ്‍സെടുത്ത നിക്കോള്‍സ പുറത്തായതോടെ കിവിസിന് ആകെ ഉണ്ടായിരുന്ന പ്രതീക്ഷയും മങ്ങി. 27 ഓവറില്‍ ഇന്നിംഗ്സ് സ്കോര്‍ 118 ല്‍ നിലല്‍ക്കെയാണ് താരം പുറത്തായത്. ക്രീസിലെത്തിയ റോസ് ടെയ്ലര് തെറ്റായ അമ്പയറിംഗിലൂടെ 15 റണ്‍സെടുത്ത് മടങ്ങി. 144 ന് നാല്, 173 ന് അഞ്ച്, 219 ന് ആറ്, 232 ന് ഏഴ്, 240 ന് എട്ട്, എന്നിങ്ങനെ തകര്‍ച്ചയിലേക്ക് കിവീസ് വീണു. ടോം ലാതം(47), ജെയിംസ് നീഷം(19),ഗ്രാന്‍ഡ് ഹോം(16), മിച്ചല്‍ സാറ്റ്നര്‍(ഛ), ഹെന്റി(4), ബോള്‍ട്ട്(1) എന്നിവരും കിവീസ് നിരിയില്‍ സ്കോര്‍ ചെയ്തു. ഇംഗ്ലണ്ട് നിരയില്‍ പ്ലംകറ്റ്, ക്രിസ് വോക്ക്സ് എന്നിവര്‍ മൂന്നും ജോഫ്ര ആര്‍ച്ചര്‍,മാര്‍ക്ക് വുഡ് എന്നിവര്‍ ഒരു വിക്കറ്റും നേടി.