TopTop
Begin typing your search above and press return to search.

ലോകകപ്പില്‍ ഇന്ന് പാക്-വിന്‍ഡീസ് പോരാട്ടം; സാധ്യതകള്‍ ഇങ്ങനെ

ലോകകപ്പില്‍ ഇന്ന് പാക്-വിന്‍ഡീസ് പോരാട്ടം; സാധ്യതകള്‍ ഇങ്ങനെ

ലോകകപ്പില്‍ രണ്ടാം അങ്കത്തില്‍ ഇന്ന് വെസ്റ്റ് ഇന്‍ഡീസ് - പാകിസ്താന്‍ പോരാട്ടം. ഏകദിന റാങ്കിംഗില്‍ പാകിസ്ഥാന് ആറാം സ്ഥാനവും വെസ്റ്റ് ഇണ്‍ഡീസ് എട്ടാം സ്ഥാനക്കാരുമാണ്. ഇരുടീമുകളുടെയും പ്രകടനം പ്രവചനാതീതമാണെന്ന് തന്നെ പറയേണ്ടി വരും. ശക്തമായ ബാറ്റിങ് നിരയുള്ള വിന്‍ഡീസിനെ പിടിച്ചുകെട്ടാന്‍ പാക് ബൗളിങ് നിരയ്ക്കു എത്രമാത്രം കഴിയും എന്നതാണ് കാണേണ്ടത്.

ചരിത്രം പരിശോധിക്കുമ്പോള്‍ ഏകദിനത്തില്‍ ഇതുവരെ 133 മല്‍സരങ്ങല്‍ വിന്‍ഡീസും പാകിസ്താനും മുഖാമുഖം വന്നപ്പോള്‍ 70ലും വിജയം വിന്‍ഡീസിനായിരുന്നു. 30 കളികളില്‍ മാത്രമായിരുന്നു പാകിസ്താന്‍ വിജയിച്ചത്. ഏറ്റവും ഒടുവില്‍ പാകിസ്ഥാനുമായി ഏറ്റുമുട്ടിയപ്പോള്‍ ആറു വിക്കറ്റിന് പാകിസ്താന്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തിയിരുന്നു. സമീപ കാലത്ത് ഇരുടീമുകളിലും വന്ന മാറ്റവും ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ആര്‍ക്ക് അനുകൂലമാകുമെന്നതും അനുസരിച്ചാകും ഇന്നത്തെ മത്സരഫലം.

ലോകകപ്പില്‍ വലിയ ജയങ്ങളോ കിരീട സാധ്യതയോ കല്‍പിക്കാത്ത ടീമാണ് പാക്കിസ്ഥാനെങ്കിലും ടീമിന് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച വെയക്കാനാകുമെന്നും ലോകകപ്പ് നേടുമെന്നാണ് പാക്കിസ്ഥാന്റെ വെല്ലുവിളി.അതേസമയം ഈ വര്‍ഷം 14 ഏകദിന മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ പാക് ടീമിനു ജയിക്കാനായത് വെറും രണ്ടെണ്ണത്തില്‍ മാത്രമാണ്. ഈ വര്‍ഷം ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങി വിദേശ പിച്ചുകളില്‍ കളിച്ചള്ള പാഠങ്ങളും പാക്കിസ്ഥാനുണ്ട്. ലോകകപ്പ് പോലുളള സുപ്രധാന ടൂര്‍ണമെന്റില്‍ പൊരുതി വിജയം നേടാന്‍ കെല്‍പുള്ള ടീമാണ് പാകിസ്ഥാനെന്നതും വിസ്മരിക്കാനാകില്ല. സീനിയര്‍ താരം ഷൊയ്ബ് മാലിക്, മുഹമ്മദ് ഹസ്‌നൈന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല. ഇമാം ഉള്‍ ഹക്ക്, ഫകര്‍ സമന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, സര്‍ഫ്രാസ് അഹമ്മദ് (ക്യാപ്റ്റന്‍), ഇമാദ് വസീം, ഷദബ് ഖാന്‍, ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് അമീര്‍, ആസിഫ് അലി, ഹാരിസ് സൊഹൈല്‍. എന്നിവരാകും പാക് നിരയില്‍ അണിനിരക്കുക.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശം കഴിഞ്ഞ് വെടിക്കെട്ട് ബാറ്റ്‌സമാന്‍മാരും ഓള്‍റൗണ്ടര്‍മാരുമായാണ് കരിബീയന്‍ പട ഇറങ്ങുന്നത്. മത്സരത്തിന്റെ ഗതി ഏതുസമയത്തും നിയന്ത്രിക്കാന്‍ കഴിവുറ്റ താരങ്ങള്‍ തന്നെയാണ് വീന്‍ഡീസിന് മുതല്‍ കൂട്ട്. സന്നാഹമത്സരത്തില്‍ ന്യൂസിലന്റിനെതിരെ 421 റണ്‍സ് അടിച്ച കരീബിയന്‍ സംഘം എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അവസാന ലോകകപ്പ് കളിക്കുന്ന ക്രിസ് ഗെയ്ല്‍ ചുക്കാന്‍പിടിക്കുന്ന വിന്‍ഡീസ് ബാറ്റിങ് ലൈനപ്പില്‍ ഷെയ് ഹോപ്പ്, എവിന്‍ ലൂയിസ്, ആന്ദ്രെ റസ്സല്‍ എന്നിവരുമുണ്ട്. വെസ്റ്റ് ഇന്‍ഡീസ്- ക്രിസ് ഗെയ്ല്‍, എവിന്‍ ലൂയിസ്, ഷെയ് ഹോപ്പ്, ഷീംറോണ്‍ ഹെറ്റ്മെയര്‍, നിക്കാളാസ് പ്യുറാന്‍/ ഡാരന്‍ ബ്രോവോ, ആന്ദ്രെ റസ്സല്‍, ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), കെമര്‍ റോച്ച്, ഷാനോണ്‍ ഗബ്രിയേല്‍, ഷെല്‍ഡണ്‍ കോട്രെല്‍, ആഷ്ലി നഴ്സ്. എന്നിവരാണ് ടീമിലുള്ളത്.


Next Story

Related Stories