TopTop
Begin typing your search above and press return to search.

ട്വിന്റി20 റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി; ഒന്നാം സ്ഥാനം നിലനിര്‍ത്തി പാക്കിസ്ഥാന്‍

ട്വിന്റി20 റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി; ഒന്നാം സ്ഥാനം നിലനിര്‍ത്തി പാക്കിസ്ഥാന്‍

ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങ് പുറത്തു വന്നു. റാങ്കിംഗില്‍ ഇന്ത്യയ്ക്ക് തിരിച്ചടി നേരിട്ടപ്പോള്‍ പാകിസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. റാങ്കിങില്‍ ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്കു കയറിയപ്പോള്‍ മൂന്ന് സ്ഥാനങ്ങള്‍ നഷ്ടമായി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.

2009ലെ ടി20 ലോക ചാമ്പ്യമാരായ പാക്കിസ്ഥാന്‍ 286 പോയിന്റുകളുമായാണ് ഒന്നാം റാങ്ക് നിലനിര്‍ത്തിയത്. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 262 പോയിന്റുകള്‍. മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടാണ്. 261 പോയിന്റ് നാലാമതുള്ള ഓസ്ട്രേലിയക്കും ഇതേ പോയിന്റ് തന്നെയാണ്. അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യക്ക് 260 പോയിന്റാണ്. ന്യൂസിലന്‍ഡാണ് ആറാം സ്ഥാനത്ത്. അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഒരു സ്ഥാനം മെച്ചപ്പെടുത്തി. ഇരു ടീമുകളും എഴ്, എട്ട് സ്ഥാനങ്ങളിലേക്കാണ് കയറിയത്. അതേസമയം രണ്ട് തവണ ലോക ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസ് ഒന്‍പതാം സ്ഥാനത്തേക്ക് വീണു. ബംഗ്ലാദേശാണ് പത്താം റാങ്കില്‍. ക്രിക്കറ്റിന്റെ ആഗോള പ്രചാരണം ലക്ഷ്യമിട്ട് ഐസിസി 80ഓളം രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് ടി20 റാങ്ക് പട്ടിക പുറത്ത് വിട്ടത്.

Next Story

Related Stories